city-gold-ad-for-blogger

ചാരായ വേട്ടയ്ക്ക് പോയ പോലീസിന് കിട്ടിയത് 180 നാടന്‍ ബോംബുകള്‍

നീലേശ്വരം: (www.kasargodvartha.com 13/04/2015) ചാരായ വേട്ടയ്ക്ക് പുറപ്പെട്ട പോലീസിന് പരിശോധനയില്‍ കിട്ടിയത് 180 നാടന്‍ ബോംബുകള്‍. ചായോം, കുന്നുമ്മലില്‍ വന്‍തോതില്‍ ചാരായ വില്‍പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വീര്യം കുറഞ്ഞ നാടന്‍ ബോംബുകള്‍ ലഭിച്ചത്. സംഭവത്തില്‍ കുന്നുമ്മലിലെ പ്രകാശനെ (32) പോലീസ് അറസ്റ്റ് ചെയ്തു.

വെടിമരുന്നുകള്‍ കൊണ്ടുവന്ന് പ്രകാശന്‍ സ്വന്തമായി നാടന്‍ ബോംബുകള്‍ നിര്‍മിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷുവിന് വില്‍പന നടത്താന്‍ അനധികൃതമായി തയ്യാറാക്കുകയായിരുന്നു ബോംബുകള്‍. ഇയാള്‍ ചാരായ കച്ചവടം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചാരായ വേട്ടയ്ക്ക് പോയ പോലീസിന് കിട്ടിയത് 180 നാടന്‍ ബോംബുകള്‍

Keywords : Nileshwaram, Kasaragod, Kanhangad, Police, Police-raid, Arrest, Accuse, Bomb, Prakashan, Kunnummal. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia