കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ വ്യാപാരി എം.അബൂബക്കര്‍ നിര്യാതനായി
Jan 17, 2012, 14:45 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ വ്യാപാരി പുഞ്ചാവിയിലെ എം.അബൂബക്കര്‍(60) നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറില്‍ 40 വര്‍ഷത്തോളമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ഖദീസുമ്മ(കൈച്ചുമ്മ). മക്കള്‍: സഫിയ, താഹിറ, മജീദ്, നിസാര്‍. മരുമകന്: ഷുക്കൂര്‍. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ടോടെ പഴയകടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kanhangad, Obituary, Kasaragod







