city-gold-ad-for-blogger

കളഞ്ഞുകിട്ടിയ പണവും, രേഖകളും ഉടമക്ക് നല്‍കി ബാങ്ക് അപ്രൈസര്‍ സത്യസന്ധത കാട്ടി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.01.2015) കളഞ്ഞു കിട്ടിയ യു.എ.ഇ ദിര്‍ഹവും, മറ്റ് വിലപ്പെട്ട രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ബാങ്ക് അപ്രൈസര്‍ മാതൃകയായി.

ചന്ദ്രികയുടെ തൃക്കരിപ്പൂര്‍ ലേഖകന്‍ വി.ടി ശാഹുല്‍ ഹമീദിന്റെ ബൈക്കില്‍ നിന്നും തൃക്കരിപ്പൂരിലേക്കുള്ള യാത്രാമധ്യേ ഇളമ്പച്ചി റോഡില്‍ തെറിച്ചു വീണ ഒന്നര ലക്ഷം രൂപ വില വരുന്ന യു.എ.ഇ ദിര്‍ഹം, ഇന്ത്യന്‍ കറന്‍സി, എ.ടി.എം കാര്‍ഡ്, യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ അടങ്ങിയ പേഴ്‌സാണ് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് കോഓപറേറ്റീവ് ബാങ്ക് അപ്രൈസര്‍ ഇളമ്പച്ചി തെരയിലെ സി.വി ശശി ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി സത്യസന്ധത കാട്ടിയത്.

വി.ടി ശാഹുല്‍ ഹമീദിന്റെ ബന്ധു തങ്കയത്തെ ഇ.വി സാദിഖിന്റേതായിരുന്നു ദിര്‍ഹവും, രേഖകളും.
ശശിയെ നാട്ടുകാര്‍ പ്രശംസിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കളഞ്ഞുകിട്ടിയ പണവും, രേഖകളും ഉടമക്ക് നല്‍കി ബാങ്ക് അപ്രൈസര്‍ സത്യസന്ധത കാട്ടി

Keywords : Trikaripur, Kasaragod, Kanhangad, Kerala, Bank, Cash, CV Shashi. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia