city-gold-ad-for-blogger

എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും

കാസര്‍കോട്: 'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന സന്ദേശത്തില്‍ എസ്.വൈ.എസ് ആചരിക്കുന്ന റമസാന്‍ കാമ്പയിന്‍ ഭാഗമായി കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും റമസാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 13,14,15 തീയ്യതികളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പീബീസ് കോമ്പൗണ്ടില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും.

പ്രമുഖ പ്രഭാഷകനും എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
28, 29, 30, 31 തീയ്യതികളില്‍ കാഞ്ഞങ്ങാട്ട് പ്രമുഖ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും.
കാസര്‍കോട്ട് പ്രഭാഷണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് മുക്രി ഇബ്രാഹിം ഹാജി ചെയര്‍മാനായി സംഘാടകസമിതിയെ തിരഞ്ഞെടുത്തു.

എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും

കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (കണ്‍.), അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ട്രഷറര്‍), മുഹമ്മദ് ടിപ്പുനഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, നാഷണല്‍ അബ്ദുല്ല, സുബൈര്‍ എയ്യള, പി.ഇ താജുദ്ദീന്‍, ഹബീബ് കെ.കെ പുറം, ത്വാഹിര്‍ അബ്ദുല്ല, എസ്.എം അബ്ദുറഹ്മാന്‍, ഹാരിസ് പട്‌ള, ഹാരിസ് സഖാഫി കുണ്ടാര്‍, ഹനീഫ് പടുപ്പ് എന്നിവര്‍ അംഗങ്ങളാണ്.

ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന റമസാന്‍ മുന്നൊരുക്ക സംഗമത്തില്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അശ്‌റഫ് അശ്‌റഫി, അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹസ്ബുല്ലാഹ് തളങ്കര സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Keywords : SYS, Kasaragod, Kanhangad, Kerala, Ramzan, Campaign, Muhammed Farooq, Sunni Center, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia