കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ മാതാവ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; മകളുടെ കൈയ്യില്‍ വിഷപ്പാമ്പ്!
Feb 19, 2017, 17:30 IST
കാസർകോട്: (www.kasargodvartha.com 19/02/2017) കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ മാതാവ് കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. മകള്‍ വിഷപ്പാമ്പിനെയും കൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ മാതാവിന്റെ ശ്വാസം നിലച്ചതുപോലെയായി. പെര്‍ള ഷേണി ഹൗസിലെ സ്വദഖത്തുല്ല- അനീസ ദമ്പതികളുടെ മകള്‍ സഫ (ഒന്ന്) യാണ് പാമ്പിനെ കൈയ്യിലേന്തി മാതാവിനെ നടുക്കത്തിലാഴ്ത്തിയത്. www.kasargodvartha.com
ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. അനീസയുടെ നിലവിളി കേട്ട് ഭര്‍ത്താവും പരിസരവാസികളും എത്തി കുഞ്ഞിന്റെ കൈയ്യില്‍ നിന്നും പാമ്പിനെ തട്ടിമാറ്റി. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അണലി പാമ്പാണിതെന്നും ജീവനില്ലെന്നും വ്യക്തമായി. അതേസമയം പാമ്പ് എങ്ങനെയാണ് ചത്തതെന്നോ കുട്ടിയുടെ കൈയ്യില്‍ എത്തിപ്പെട്ടതെന്നോ വ്യക്തമായിട്ടില്ല. പാമ്പിന്റെ ദേഹത്ത് അടിയേറ്റ പാടുകളോ മറ്റു ക്ഷതങ്ങളോ കാണുന്നില്ല. www.kasargodvartha.com
പിന്നീട് വീട്ടുകാര്‍ കുഞ്ഞിനെയും ചത്ത പാമ്പിനെയും കൊണ്ട് ജനറൽ ആശുപത്രിയിലെത്തുകയും കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ കുഞ്ഞിന് കുഴപ്പമില്ലെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വിശദമായ പരിശോധനയ്ക് വിധേയമാക്കിയിരിക്കുകയാണ്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Snake, Child, hospital, Perla, news, Snake in baby's hand.