city-gold-ad-for-blogger
Aster MIMS 10/10/2023

Shalia Porat | ആക്ഷേപഹാസ്യ വേഷങ്ങള്‍ എത്തി; ജനസഞ്ചയങ്ങളെ ചിരിപ്പിച്ച് ശാലിയ പൊറാട്ട്


പിലിക്കോട്: (www.kasargodvartha.com) ആക്ഷേപഹാസ്യ വേഷങ്ങള്‍ ജനസഞ്ചയങ്ങളെ ചിരിപ്പിച്ചു. പ്രസിദ്ധമായ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായാണ് പത്മശാലിയ പൊറാട്ട് അരങ്ങിലെത്തിയത്. വടക്കന്‍ കേരളത്തില്‍ പൂരോത്സവത്തിന് തുടക്കമിട്ട് കൊണ്ടാണ് പൊറാട്ട് വേഷങ്ങള്‍ ക്ഷേത്രത്തിലെത്തിയത്. 

ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം.  പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് പൊറാട്ട് വേഷങ്ങള്‍ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. 

അട്ടക്കണം പോതി, വാഴപ്പോതി, ചോകോന്‍മാര്‍ തുടങ്ങി ആചാരപൊറാട്ട് വേഷങ്ങള്‍ മുതല്‍ ആനുകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി ആക്ഷേപഹാസ്യവുമായി വന്ന പൊറാട്ട് വേഷങ്ങള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു. തെങ്ങ് കയറ്റം, റീസര്‍വേ, ഡിജിറ്റല്‍ പേ, കേളപ്പനും ജാനുവും, കൈ കൊട്ടികളി, പൊലീസ് തുടങ്ങിയ വേഷങ്ങളാണ് ജനങ്ങളെ ചിരിപ്പിക്കാന്‍ അരങ്ങിലെത്തിയത്.

മീന മാസത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി പൂരം നാളില്‍ കൊടിയിറങ്ങുംവിധം ഒമ്പത് ദിവസങ്ങളിലാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെ പൂരക്കാലം.

കണ്ണൂര്‍ -കാസര്‍കോട് ജില്ലകളില്‍ പൊറാട്ട് ആഘോഷം ആദ്യം തുടങ്ങുന്നത് പിലിക്കോട് തെരുവില്‍ വെച്ചാണ്. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിന് തലേദിവസവും വെള്ളൂര്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളില്‍ പൂരംകുളി ദിവസവും പയ്യന്നൂരില്‍ പൂരംകുളിക്ക് ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.

Shalia Porat | ആക്ഷേപഹാസ്യ വേഷങ്ങള്‍ എത്തി; ജനസഞ്ചയങ്ങളെ ചിരിപ്പിച്ച് ശാലിയ പൊറാട്ട്


മാണിക്യക്കല്ല് എന്ന സ്ഥലത്തിനായി അള്ളടസ്വരൂപവും ഇളങ്കൂറ്റ് സ്വരൂപവും തമ്മിലുണ്ടായ അങ്കപ്പുറപ്പാടും യുദ്ധരംഗ വര്‍ണനകളുമാണ് പൊറാട്ടിന് പിന്നിലെ ഐതിഹ്യം. തെയ്യക്കോലങ്ങളായി ആരാധിക്കപ്പെടുന്ന മൂവാളംകുഴി ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, പടവീരന്‍ എന്നിവര്‍ പടനയിച്ച ഇളംകൂറ്റ് സ്വരൂപം യുദ്ധത്തില്‍ വിജയിച്ചു. യുദ്ധത്തിന്റെ ഹരം അവസാനിക്കാതെ ഇവര്‍ വീണ്ടും പടനയിച്ചെന്നും പിന്നെ തിരിച്ചറിയാതെ തമ്മില്‍ അങ്കംകുറിച്ചെന്നുമുള്ള ഐതിഹ്യ സ്മരണകളുണര്‍ത്തുന്നതാണ് പൊറാട്ടിലെ ആചാരവേഷങ്ങള്‍.

കാമനെ വരവേല്‍ക്കാന്‍ പൂവിടലും പൂക്കള്‍ കൊണ്ട് കാമന്റെ രൂപം ഉണ്ടാക്കലും പൂരോത്സത്തിന്റെ  ചടങ്ങുകളാണ്. മെയ് വഴക്കവുമായി പൂരക്കളിയും അറിവിന്റെ പരീക്ഷണമായ മറത്ത് കളിയും പൂരോത്സത്തില്‍ ക്ഷേത്രങ്ങളില്‍ നടക്കും. പൂരം കുളിയോടെയാണ് പൂരോത്സവത്തിന് സമാപനം കുറിക്കുന്നത്.

Keywords: news, Kerala, State, Pilicode, Religion, Top-Headlines, Humor, Temple, Pilicode: Shalia Porat made locals laugh

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL