ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചു; ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു
Jun 5, 2019, 16:38 IST
വെള്ളരികുണ്ട്: (www.kasargodvartha.com 05.06.2019) ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരില്‍ യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു. വെള്ളരികുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ സംഭവം. സാജന്‍ അബ്രഹാം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകനായ ഓണകുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്.
വെള്ളരികുണ്ടിലെ ചായ കടയില്‍ സാജന്‍ അബ്രഹാമും ചന്ദ്രനും പരസ്പരം സംസാരിച്ച് കൊണ്ടിരിക്കെ രാഷ്ട്രീയവും കടന്ന് വന്നു. ഇതിനിടയിലാണ് കേസിനാസ്പദമായി സംഭവം നടന്നത്. ഗോമാതാവിനെ ഏറെ ബഹുമാനിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ പാല്‍ കുടിക്കുന്നില്ലെ എന്ന് അബ്രഹാം ചോദിച്ചതായാണ് പറയുന്നത്.
പശുവിനെ ആക്ഷേപിച്ചു എന്നും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുവാന്‍ ശ്രമിച്ചു എന്നും കാണിച്ച് ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളരികുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്രഹാം മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവൃത്തി നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തല്‍. വെള്ളരികുണ്ട് സിഐക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Top-Headlines, cow, BJP, case, Police, Vellarikundu, Humor, bjp activist gave case against youth