city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടറില്ല, ചികിത്സയില്ല: യൂത്ത് ലീഗ് മാർച്ചിൽ ആഞ്ഞടിച്ച് നേതാക്കൾ

Youth League protest against healthcare negligence in Kasaragod with water cannon
Photo: Special Arrangement

● ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിയമനം നടക്കുന്നില്ലെന്ന് ആരോപണം.
● കാസർകോട് മെഡിക്കൽ കോളേജ് പാതിവഴിയിലാണെന്നും നേതാക്കൾ.
● രാത്രികാല പോസ്റ്റ്‌മോർട്ടം സേവനം മുടങ്ങിയെന്നും പരാതി.
● സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം.

കാസർകോട്: (KasargodVartha) ഇടത് സർക്കാരിന്റെ പിടിപ്പുകേട് കാരണം ആരോഗ്യമേഖലയിൽ തുടരുന്ന ഗുരുതരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഡി.എം.ഒ. ഓഫീസ് മാർച്ചിൽ കാസർകോട് ജില്ലയിൽ പ്രതിഷേധമിരമ്പി. 

കാഞ്ഞങ്ങാട്ടുള്ള ഡി.എം.ഒ. ഓഫീസിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ആറങ്ങാടിയിൽ നിന്നാണ് ആരംഭിച്ചത്. എന്നാൽ, ജില്ലാ ആശുപത്രി പരിസരത്ത് വെച്ച് പോലീസ് മാർച്ച് തടഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന്, പോലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം ആശംസിച്ചു.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാവപ്പെട്ട ആളുകൾ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാരിന്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഷ്റഫ് എടനീർ ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Youth League protest against healthcare negligence in Kasaragod with water cannon

ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടത് സർക്കാർ തകർത്തിരിക്കുകയാണ്. ജില്ലയിലെ ആരോഗ്യമേഖലയോട് സർക്കാർ വലിയ അവഗണനയാണ് കാണിക്കുന്നത്. യു.ഡി.എഫ്. ഭരണകാലത്ത് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ഇപ്പോഴും പാതിവഴിയിലാണ്. 

ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമടക്കം ഡോക്ടർമാരുടേതടക്കം നിരവധി ഒഴിവുകളാണുള്ളത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ അനുവദിച്ച രാത്രികാല പോസ്റ്റ്‌മോർട്ടം, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുകൊണ്ട് ഇപ്പോൾ മുടങ്ങിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. ബദ്‌റുദ്ദീൻ, എം.എ. നജീബ്, ശംസുദ്ദീൻ ആവിയിൽ, റഹ്മാൻ ഗോൾഡൻ, നൗഷാദ് എം.പി., എ. ഹമീദ് ഹാജി, മുബാറക് ഹസൈനാർ ഹാജി, ബഷീർ ചിത്താരി, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, ഹാരിസ് ബെദിര, ജംഷീർ ചിത്താരി, അജ്മൽ തളങ്കര, സലാം ചെർക്കള, ജബ്ബാർ ചിത്താരി, ഹാഷിം ബംബ്രാണി, ആസിഫലി കന്തൽ, സിദ്ധീഖ് കുശാൽ നഗർ, അയ്യൂബ് ഇഖ്ബാൽ നഗർ, റഷീദ് ഹൊസ്ദുർഗ്, സലാം മീനാപ്പീസ്, ഹാരിസ് ബദ്രിയനഗർ, ടി. അബ്ദുൽ റഹ്‌മാൻ, എം.കെ. റഷീദ്, റഫാദ് ബല്ലാകടപ്പുറം, ആസിഫ് ബദർനഗർ, അസ്കർ അതിഞ്ഞാൽ, അഷ്ഫാഖ് തുരുത്തി, കലന്തർ ഷാഫി, മുസമ്മിൽ ഫിർദൗസ് നഗർ തുടങ്ങിയവർ പ്രസംഗിച്ചു.

 

കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Youth League protests Kasaragod healthcare negligence; police use water cannon.

#YouthLeague #Kasaragod #Healthcare #Protest #KeralaPolitics #MedicalNegligence

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia