city-gold-ad-for-blogger

വൈ എം എ ബേവിഞ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബേവിഞ്ച: (www.kasargodvartha.com 24/10/2016) വൈ എം എ ബേവിഞ്ചയും കണച്ചൂര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ നാട്ടിലേയും മറുനാട്ടിലേയും 563 ആളുകള്‍ സേവനം തേടി.

12 വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന 45 അംഗ മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ആവശ്യക്കാര്‍ക്ക് വേണ്ടുന്ന മരുന്നുകളും സൗജന്യമായി നല്‍കി. അതില്‍ നിന്നും 99 ആളുകളെ തുടര്‍ ചികിത്സയ്ക്ക് കണച്ചൂര്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. അവര്‍ക്കുള്ള സൗജന്യ ഹെല്‍ത്ത് കാര്‍ഡും നല്‍കി.

തുടര്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് വൈ എം എ ബേവിഞ്ചയുടെ കീഴില്‍ വാഹന സൗകര്യം ലഭ്യമാക്കും. പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ബി എം സ്വാഗതം പറഞ്ഞു. ഡോ. എച്ച് എസ് വീരുപക്ഷ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സാഹിദ മുഹമ്മദ് കുഞ്ഞി കടവത്ത്, ഡോ. റോഹന്‍ മോനിഷ്, റിയാസ് കടവത്ത്, കിതാസ് എന്നിവര്‍ സംസാരിച്ചു. ഷറഫുദ്ദീന്‍ എം എ നന്ദി പറഞ്ഞു.

കണച്ചൂര്‍ ഹോസ്പിറ്റലിനുള്ള വൈ എം എയുടെ സ്‌നേഹോപഹാരം ഹോസ്പിറ്റല്‍ ഡീന്‍ ഡോ. എച്ച് എസ് വീരുപക്ഷയ്ക്ക് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നല്‍കി. അണ്ടര്‍ 19 ക്രിക്കറ്റ് ജില്ലാ ടീം ക്യാപ്റ്റനും വൈ എം എ ബേവിഞ്ചയുടെ അംഗവുമായ ഉബൈസ് റഹ് മാനും ഉപഹാരം നല്‍കി.

വൈ എം എ ബേവിഞ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Keywords : Bevinja, Medical-camp, Health, Inauguration, YMA Bevinja, YMA Bevinja medical camp conducted. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia