ലോകാരോഗ്യ ദിനം: മൊഗ്രാല്‍ പുത്തൂരില്‍ മനുഷ്യമതില്‍ തീര്‍ത്തു
Apr 7, 2016, 10:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07.04.2016) മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി പ്രമേഹത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ മനുഷ്യ മതില്‍ നിര്‍മിച്ച് പ്രതിജ്ഞയെടുത്തു. ബെദ്രഡുക്ക ഭെല്‍ ഇ എം എല്ലിന്റ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമേഹരോഗ പരിശോധന, സെമിനാര്‍, കണ്ണ് പരിശോധന എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
പരിപാടി കെല്‍ സീനിയര്‍ ഡി ജി എം ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. എച്ച് ഒ ഡി സന്തോഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ സി എം കായിഞ്ഞി ലോകാരോഗ്യദിന സന്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജൂനിയര്‍ എച്ച് ഐമാരായ ജയറാം, സുന്ദരന്‍, ജെ പി എച്ച് എന്മാരായ സുജന, വിമല ഒപ്‌റ്റോമെറ്റിസ്റ്റ് ശശികല എന്നിവര്‍ പ്രസംഗിച്ചു.
Keywords : Mogral Puthur, Health, Programme, Inauguration.