Rabies | പേവിഷബാധ: വളർത്തുനായയുടെ നഖം കോറിയത് കാര്യമാക്കിയില്ല, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: (KasargodVartha) നെടുമങ്ങാടിനടുത്ത് (Nedumangad) ചെന്തുപ്പൂർ ചരുവിളാകത്ത് വളർത്തുനായയുടെ (Pet Dog) കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ (Rabies) വീട്ടമ്മ മരിച്ചു. അനു ഭവനിൽ ജയ്നി(44) ആണ് മരിച്ചത്. രണ്ടര മാസം മുമ്പ് വളർത്തുനായ ഇവരുടെ മകളെ കടിക്കുകയും (Bite) ജയ്നിയുടെ കൈയ്യിൽ നഖം കൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. മകൾക്ക് ഉടൻ തന്നെ പേവിഷപ്രതിരോധ കുത്തിവയ്പ് (Vaccine) നൽകിയെങ്കിലും, നഖം മാത്രം കോറിയെന്ന് കരുതി ജയ്നി ചികിത്സ (Treatment) തേടിയില്ല.
ഒരു മാസത്തിനുള്ളിൽ നായ ചത്തതോടെ ജയ്നിക്ക് ശരീരക്ഷീണം അനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അവസ്ഥ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവം വളർത്തുമൃഗങ്ങളുടെ കടിയേറ്റാലുള്ള സംഭവത്തെ ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്. വളർത്തുമൃഗങ്ങൾ കടിക്കുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.#rabiesawareness #dogbite #health #kerala #india #tragedy #vaccination #petcare