Expansion | കാസർകോട് വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർന്നു; ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രം അടക്കം 4 പുതിയ ചികിത്സാ പദ്ധതികൾ; സമർപണം 4ന്
-
മോഡേൺ എംആർഐ, സിടി സ്കാൻ, ഐവിഎഫ് സൗകര്യങ്ങൾ ലഭ്യമാക്കും.
-
കാസർകോട്ടെ ജനങ്ങൾക്ക് ഗുണകരമായ ഒരു സംഭവമാണിത്.
കാസർകോട്: (KasargodVartha) വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരു വർഷത്തിനിടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർന്നു. ഇതിന്റെ ഭാഗമായി നാല് ചികിത്സാ പദ്ധതികൾ കൂടി ആരംഭിച്ചു. മോഡേൺ എംആർഐ - സി ടി സ്കാൻ സമർപണം ഡിസംബർ നാലിന് വൈകീട്ട് നാല് മണിക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ആശുപത്രി മാനേജ്‍മെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം തന്നെ സ്ട്രോക്ക് സ്ക്രീനിങ് സെന്ററിന്റെ സമർപ്പണം എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദഭാരതിയും സെമി റോബോട്ടിക് ന്യൂറോ-ഓർത്തോ റീഹാബിലിറ്റേഷൻ (ഫിസിയോതെറാപ്പി) സമർപ്പണം ഫാദർ മാത്യു ബേബിയും നിർവഹിക്കും. കാസർകോട് ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രം പ്രശസ്‌ത സിനിമാതാരം ശ്വേതാ മേനോനും സമർപ്പിക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ മെഡിസിൻ, കാർഡിയോളജി, ന്യൂറോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇഎൻടി, ജനറൽ സർജൻ, ഡെർമറ്റോളജി, ലാബ് എന്നിവയുടെ ഒമ്പത് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരക്കുകളിൽ വലിയ ഇളവുണ്ടാകും.
കോവിഡ് കാലത്ത് കർണാടക അതിർത്തി കൊട്ടിയടക്കപ്പെട്ടതിനെ തുടർന്ന് 22 ഓളം ജീവനുകൾ കാസർകോട് ജില്ലയിൽ പൊലിഞ്ഞതിനെ തുടർന്നാണ് അത്യാധുനിക സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് ആശുപത്രി ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, ഡയറക്ടർ അബ്ദുൽ കരീം കോളിയാട് എന്നിവർ പറഞ്ഞു. കോവിഡ് കാലത്ത് കാസർകോട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രിയുടെ അഭാവം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതാണ് ആശുപത്രി തുടങ്ങാൻ പ്രേരണയായത്. മൂന്ന് വർഷം കൊണ്ടാണ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞത്. ഇന്നത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറിക്കഴിഞ്ഞു.
ആതുര സേവന സ്ഥാപനങ്ങളുടെ നേത്യരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള വിൻടെച്ച് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റാണ് ഈ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് നേതൃത്വം നൽകുന്നത്. അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ ആദ്യം സൗദി അറേബ്യയിൽ തുടങ്ങി ഒമാനിലും ബഹ്റൈനിലും വികസിപ്പിച്ചെടുത്ത ആശുപത്രി ശൃംഖലകൾ നിരവധിയാണ്. ഗൾഫ് മേഖലയിൽ മാത്രം അബ്ദുൽ ലത്തീഫ് ചെയർമാനായുള്ള 29 മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനു പുറമെ ഹാസൻ, ചിത്രദുർഗ, കാഞ്ഞങ്ങാട് ഐഷാൽ ഹോസ്‌പിറ്റൽ അടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ള ആറ് ആശുപത്രികൾ ഇന്ത്യയിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ഒമാനിലും ബഹ്റൈനിലും അടക്കം ഗൾഫ് സെക്ടറിൽ ഇദ്ദേഹത്തിന്റെ കീഴിൽ ഡോക്ടർമാരും പാരാമെഡിക്കൽ ടീമും മറ്റു ജീവനക്കാരും അടക്കം അയ്യായിരത്തിലടക്കം പേർ മികച്ച സേവനം ചെയ്തുവരുന്നു.
കാസർകോട്ടെ ജനങ്ങൾ വിൻടെച്ച് ഹോസ്‌പിറ്റലിനെ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സയാണ് തങ്ങളുടെ ടാഗ് ലൈൻ എന്നും ഏത് സാധാരണക്കാരനും പോക്കറ്റിലൊതുങ്ങുന്ന ചികിത്സയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും രണ്ടാം വർഷത്തേക്ക് കടക്കുമ്പോൾ അറുപലധികം വിദഗ്ദരായ ഡോക്ടർമാരും പരിചയസമ്പന്നരും അർപ്പണബോധമുള്ള നഴ്‌സിംഗ് സ്റ്റാഫുമാണ് വിൻ ടച്ചിൻ്റെ കൈമുതലെന്നും ഇരുവരും പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. ഇസ്മാഈൽ ഫവാസ്, ഡയറക്ടർ മുഹമ്മദ് ദിൽഷാദ്, മെഡിക്കൽ ഡയറക്ടർ ഡോ. മുനവ്വർ ഡാനിഷ്, ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക എന്നിവരും സംബന്ധിച്ചു.
വിപുലമായ ചികിത്സാ സൗകര്യങ്ങളുമായി വിന്‍ടച് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി
കാസർകോട്ടെ ആദ്യത്തെ എം.ആർ.ഐ ആശുപത്രിയായ വിന്‍ടച് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ജനങ്ങൾക്ക് വിപുലമായ ചികിത്സാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അനുഭവപരിചയമുള്ള വിദഗ്ധ ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും സംഘം ആശുപത്രിയിൽ വിവിധ വകുപ്പുകളിലായി സേവനമനുഷ്ഠിക്കുന്നു.
ആപത്കാല ചികിത്സ മുതൽ വിവിധ സ്പെഷ്യാലിറ്റികളിലുള്ള ചികിത്സ വരെ വിന്‍ടച് ആശുപത്രിയിൽ ലഭ്യമാണ്. പക്ഷാഘാതം, അപകടങ്ങൾ, ട്രോമകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം, ജനറൽ മെഡിസിൻ, പ്രസവ സ്ത്രീരോഗ ചികിത്സ, ശിശുരോഗം & നവജാത ശിശു പരിചരണം, സൗന്ദര്യവർദ്ധക ചർമ്മരോഗ വിദഗ്ധൻ, ഓർത്തോപെഡിക്സ്, സ്പോർട്സ് മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, ഗ്യാസ്ട്രോഎന്‍ട്രോളജി, ന്യൂറോളജി & ന്യൂറോസർജറി, റേഡിയോളജി, നെഫ്രോളജി, യൂറോളജി, പള്‍മണോളജി, അനസ്തേഷ്യ വിദഗ്ധൻ, ഒങ്കോളജി & ശസ്ത്രക്രിയ ഒങ്കോളജി, മാനസികരോഗ വിദഗ്ധൻ, ഫിസിയോ തെറപ്പി തുടങ്ങിയ വിവിധ വകുപ്പുകൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നു.
സ്ട്രോക്ക് യൂണിറ്റ്, മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റർ, ലെവൽ 3 എൻ.ഐ.സി.യു, അഡ്വാന്‍സ്ഡ് ഐ.സി.യു യൂണിറ്റുകൾ, ക്ലിനിക്കൽ തിയറപ്പിസ്റ്റുകൾ, റെസ്പിറേറ്ററി തിയറപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻ, ഡയാലിസിസ് യൂണിറ്റ്, സെമി റോബോട്ടിക് ന്യൂറോ ആന്‍ഡ് ഓര്‍ത്തോ പുനരധിവാസം, കാത്ത് ലാബ്, അഡ്വാന്‍സ്ഡ് സി.എസ്.എസ്.ഡി യൂണിറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.
കാസർകോട്ടെ ആദ്യത്തെ എം.ആർ.ഐ ആശുപത്രിയായ വിന്‍ടച്, 32 സ്ലൈസ് സി.ടി സ്കാന്‍, വർണ്ണ ഡോപ്ലറോട് കൂടിയ അൾട്രാ സൗണ്ട്, കാസർകോട്ടെ ആദ്യത്തെ 4K ലാപ്രോസ്കോപ്പി, ഡിജിറ്റൽ എക്സ്-റേ, പൂർണ്ണയായും ഓട്ടോമേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി & മൈക്രോബയോളജി ലാബ് തുടങ്ങിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
എമർജൻസി ട്രോമ & ക്രിട്ടിക്കൽ കെയർ സെന്റർ, ഡെഡിക്കേറ്റഡ് സ്ട്രോക്ക് യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ കെയർ, സ്ട്രോക്ക് സ്ക്രീനിംഗ് സെന്റർ, അഡ്വാൻസ്ഡ് ന്യൂറോ സർജറി, ഇലക്ട്രോഫിസിയോളജി ലാബ്, സെമി-റോബോട്ടിക് ന്യൂറോ റീഹാബിലിറ്റേഷൻ, സ്ട്രോക്ക് യൂണിറ്റ്, എപിലെപ്റ്റോളജിസ്റ്റ്, മൂവ്മെന്റ് ഡിസോർഡേഴ്സ് സ്പെഷ്യലിസ്റ്റ്, ബോടോക്സ് ക്ലിനിക്, പീഡിയാട്രിക് ന്യൂറോളജി, 24/7 ബ്രെയിൻ ആൻഡ് സ്പൈൻ ട്രോമ കെയർ, എക്സ്പെർട്ട് കാർഡിയോളജി കെയർ തുടങ്ങിയ വിപുലമായ ചികിത്സാ സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.
വിവിധ വൈദ്യശാഖകളിലെ പ്രഗത്ഭരായ ഡോക്ടർമാർ വിന്‍ടച് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. ഇവരിൽ ചിലർ:
-
ജനറൽ മെഡിസിൻ: ഡോ. മുനവ്വർ ഡാനിഷ് (ആന്തരിക രോഗങ്ങൾ)
-
ശിശുരോഗം: ഡോ. ഉദയ് ശ്രീനിവാസ് (ശിശുരോഗം), ഡോ. ചൈത്ര പി (നവജാത ശിശുരോഗം), ഡോ. നജ്യ നസ്രിൻ കെ ഇസെഡ് (ശിശുരോഗം), ഡോ. സുഹിത ജി (ശസ്ത്രക്രിയ, ശിശുരോഗം), ഡോ. ഈശ്വർ ടിആർ (ശിശു അസ്ഥിരോഗ ശസ്ത്രക്രിയ)
-
പ്രസവചികിത്സ & സ്ത്രീരോഗം: ഡോ. ഹസീന ഹനീഫ (പ്രസവചികിത്സയും സ്ത്രീരോഗവും)
-
ഫിസിയോതെറാപ്പി: പി.ടി. ഹരീഷ് ജോഷി (ഫിസിയോതെറാപ്പിസ്റ്റ്)
-
സർജറി: ഡോ. ശങ്കർ ഗുരുരാജ് (ജനറൽ സർജറി), ഡോ. അരുന്ധതി രാംദാസ് റായികർ (ജനറൽ സർജറി), ഡോ. വിദ്യ ഭട്ട് (ഗ്യാസ്ട്രോ സർജറി), ഡോ. ഗുരുനന്ദൻ (ജനറൽ വാസ്കുലർ സർജറി)
-
ഓർത്തോപീഡിക്: ഡോ. പ്രസാദ് എം മേനോൻ (അസ്ഥിരോഗ ശസ്ത്രക്രിയ), ഡോ. ജോൺ തയ്യിൽ ജോൺ (അസ്ഥിരോഗ ശസ്ത്രക്രിയ), ഡോ. അഖിൽ പ്രസാദ് (അസ്ഥിരോഗ ശസ്ത്രക്രിയ), ഡോ. ഫർദീൻ ശരീഫ് (അസ്ഥിരോഗ ശസ്ത്രക്രിയ), ഡോ. ആനന്ദ് രാജ് (അസ്ഥിരോഗ ശസ്ത്രക്രിയ)
-
ഓർത്തോപെഡിക് സ്പൈൻ സർജറി: ഡോ. ശ്രീജിത് പത്മനാഭൻ (അസ്ഥിമജ്ജയുടെ ശസ്ത്രക്രിയ), ഡോ. തുഷാർ കുന്ദർ (അസ്ഥിമജ്ജയുടെ ശസ്ത്രക്രിയ)
-
റുമാറ്റോളജി: ഡോ. അശ്വനി കാമത്ത് (സന്ധികളെയും പേശികളെയും ബാധിക്കുന്ന രോഗചികിത്സ)
-
ഇ.എൻ.ടി: ഡോ. അധർഷ് ഹെറാലെ, ഡോ. ആഇശ തബ്രിസ്, ഡോ. തസ്മി ചാക്കോ (ഇഎൻടി)
-
പൾമണോളജി: ഡോ. മുഹമ്മദ് ഫാസിദ് (ശ്വാസകോശ ആസ്ത്മ ചികിത്സ)
-
ന്യൂറോളജി: ഡോ. മുഹമ്മദ് ഷമീം, ഡോ. ശിവാനന്ദ് പൈ, ഡോ. രഘവേന്ദ്ര ബിഎസ് (ഞരമ്പ് രോഗ ചികിത്സ)
-
ന്യൂറോ സർജറി: ഡോ. പാവമൻ പിഎസ് (ഞരമ്പ് രോഗ സർജറി)
-
പീഡിയാട്രിക് ന്യൂറോളജി: ഡോ. ശ്രുതി എൻ എം (പീഡിയാട്രിക് ന്യൂറോളജി)
-
കാർഡിയോളജി: ഡോ. ഡി നരസിംഹ പൈ, ഡോ. മഹേഷ് ബസപ്പ, ഡോ. ഗാരി വാലേറിയൻ പൈസ് (ഹൃദ്രോഗ ചികിത്സ)
-
നെഫ്രോളജി: ഡോ. ഹൈസം അബ്ദുൽ ഖാദർ (വൃക്കരോഗ ചികിത്സ)
-
ഗ്യാസ്ട്രോഎൻട്രോളജി: ഡോ. ഗണരാജ് കുൽമർവ (ഗ്യാസ്ട്രോഎൻട്രോളജി)
-
ഡെർമറ്റോളജി: ഡോ. അശിമ ആർ ചന്ദ്രൻ (ചർമ രോഗ ചികിത്സ)
-
എൻഡോക്രൈനോളജി: ഡോ. അഖില ഭണ്ഡാർക്കർ പി (എൻഡോക്രൈനോളജി)
-
ഒങ്കോളജി (ക്യാൻസർ ചികിത്സ): ഡോ. ഹരിഷ്, ഡോ. നജീബ്
-
അനസ്തേഷ്യ: ഡോ. ശ്യാജർ ബാബു ജി
-
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF): ഡോ. ഗൗരി അഗർവാൾ, ഡോ. വിനോദ് കുമാർ ബി, ഡോ. ജസ്ന മുഹമ്മദ് അമിയോ
-
യൂറോളജി (മൂത്രാശയം, വൃക്ക, പുരുഷ ലൈംഗിക അവയവങ്ങൾ എന്നിവയുടെ രോഗങ്ങൾ): ഡോ. അവിനാശ്, ഡോ. മുജീബ് റഹ്മാൻ, ഡോ. ശരത് ഡിവി
-
എമർജൻസി മെഡിസിൻ: ഡോ. മുസമ്മിൽ എം എ, ഡോ. മുഹമ്മദ് നവാസ്
-
റേഡിയോളജി (ഇമേജിംഗ് പരിശോധനകൾ): ഡോ. ഇസ്മയിൽ ഫവാസ്, ഡോ. ശ്രുതി കെ ബി
-
സൈക്കിയാട്രി (മനോരോഗ ചികിത്സ): ഡോ. പി എം നിഷാദ്
-
ജനറൽ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ: ഡോ. ഡോട്ടൻ ഡെനിസ് നൊറോണ, ഡോ. നുമൈല, ഡോ. അപർണ നാസിം
#WintecHospital #Kasargod #SuperSpeciality #Healthcare #Kerala #IVF #MRI #CTscan