city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

COVID Study | വാക്സിൻ എടുത്തവരിൽ ഹൃദയാഘാതം; കോവിഡ് മഹാമാരിയെ കുറിച്ച് കേന്ദ്ര പഠനം വരുമോ?

study on COVID-19 and its effects on heart attacks.
Representational Image Generated by Meta AI

● കോവിഡ് മഹാമാരിക്കാലത്ത് ശേഖരിച്ച ആയിരക്കണക്കിന് സാമ്പിളുകളും ആശുപത്രി രേഖകളുമാണ് പഠന വിധേയമാക്കുക. 
● ക്ഷീണം, ശ്വാസതടസ്സം എന്നിവയെടക്കം 200ലധികം വ്യത്യസ്ത കാര്യങ്ങൾ ലോങ് കോവിഡ് ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.
● 2024 നവംബർ മാസമാണ് ഇങ്ങനെയൊരു പഠനത്തെക്കുറിച്ച് കേന്ദ്ര മന്ത്രാലയം ആലോചിച്ചിരുന്നത്.

ന്യൂഡൽഹി: (KasargodVartha) കോവിഡ് മഹാമാരിയിൽ കൂടുതൽ പഠനങ്ങൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം  തയ്യാറാവുമോ? രാജ്യത്തെ 54 ലാബോറട്ടറികളുടെ കൺസോർഷ്യമായ ഐഎൻഎസ്എസിഒജിക്ക്  ഇത് സംബന്ധിച്ച് പഠനം നടത്താനുള്ള അനുമതി നൽകിയേക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന സൂചന. കോവിഡ് മഹാമാരിക്കാലത്ത് ശേഖരിച്ച ആയിരക്കണക്കിന് സാമ്പിളുകളും ആശുപത്രി രേഖകളുമാണ് പഠന വിധേയമാക്കുക. 

എന്നാൽ വാക്സിൻ ഉപയോഗിച്ചവരിൽ കൂടിവരുന്ന ഹൃദയാഘാതത്തെക്കുറിച്ച് പഠനത്തിൽ വിശദീകരണമില്ല. ഇതുകൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവരുന്നുമുണ്ട്. വ്യത്യസ്ത വ്യക്തികളുടെ രോഗപ്രതിരോധ ക്ഷമത, വൈറസിന്റെ പരിണാമം, ഉപാപചയ പ്രവർത്തനങ്ങൾ, അസുഖബാധിതരായ വ്യക്തികളിൽ ഇന്നും നിലനിൽക്കുന്ന മാറ്റങ്ങളിൽ വൈറസിന്റെ പങ്ക് എന്നിവ സംബന്ധിച്ചായിരിക്കും പഠനമെന്നാണ് റിപ്പോർട്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കോവിഡ് ബാധിതരായ വരിൽ 10,20 ശതമാനം ആളുകളിൽ അണുബാധയ്ക്ക് മൂന്നുമാസത്തിന് ശേഷവും വീണ്ടും കോവിഡ് ലക്ഷണങ്ങളുണ്ടാകുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടുമാസം വരെ നീണ്ടു നിന്നേക്കാവുന്ന സാഹചര്യത്തെ 'ലോങ് കോവിഡ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഇപ്പോഴും കാര്യമായ വിശദീകരണങ്ങൾ ലഭ്യമല്ല. ക്ഷീണം, ശ്വാസതടസ്സം എന്നിവയെടക്കം 200ലധികം വ്യത്യസ്ത കാര്യങ്ങൾ ലോങ് കോവിഡ് ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

എന്നാൽ അമേരിക്കയിൽ ഉണ്ടായ ഭരണ മാറ്റവും, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ട്രംപിന്റെ പിന്മാറ്റവും ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെപ്പറ്റി കൂടുതൽ പഠനങ്ങൾ ഇപ്പോൾ നടക്കുമോ എന്ന വിഷയത്തിൽ കേന്ദ്രത്തിന് ഒരു വ്യക്തത ഇല്ല. 2024 നവംബർ മാസമാണ് ഇങ്ങനെയൊരു പഠനത്തെക്കുറിച്ച് കേന്ദ്ര മന്ത്രാലയം ആലോചിച്ചിരുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ, നിങ്ങളുടെ അഭിപ്രായങ്ങളും കുറിക്കുക.

The central government is considering conducting a study on COVID-19, its effects, and whether vaccine use has led to an increase in heart attacks.

 #COVID19Study, #HeartAttacks, #LongCOVID, #VaccineEffects, #CentralGovernment

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia