city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UTIs | മഴക്കാലത്ത് മൂത്രാശയ അണുബാധകൾ വർധിക്കുന്നത് എന്തുകൊണ്ട്? അവഗണിക്കരുത്, അപകടകരമാണ്!

UTIs in women
Representational Image by Meta AI
മഴക്കാലം കൂടുതൽ നനവുള്ളതും ഈർപ്പമുള്ളതുമായതിനാൽ ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്.

 

കൊച്ചി:  (KasargodVartha) മൂത്രാശയ അണുബാധകൾ (Urinary Tract Infections - UTIs) ഏറ്റവും സാധാരണയായി കാണപ്പെടുന്ന അണുബാധകളിൽ ഒന്നാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ (Women). പലരും ഈ അണുബാധകളെ നിസ്സാരമായി കണക്കാക്കി ചികിൽസിക്കാതിരിക്കാറുണ്ട്. എന്നാൽ, ചികിത്സിക്കാതിരുന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

UTIs

മൂത്രാശയ അണുബാധകൾ എന്താണ്?

മൂത്രാശയം, മൂത്രനാളി, വൃക്കകൾ എന്നിവ ഉൾപ്പെടുന്ന മൂത്രാവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധകളാണ് ഇത്. സാധാരണയായി, ബാക്ടീരിയകളാണ് ഈ അണുബാധയ്ക്ക് കാരണം. സ്ത്രീകളുടെ മൂത്രനാളി പുരുഷന്മാരെ അപേക്ഷിച്ച് ചെറുതായതിനാൽ, ബാക്ടീരിയകൾക്ക് (Bacteria) മൂത്രാശയത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു. ഇതാണ് സ്ത്രീകളിൽ മൂത്രാശയ അണുബാധകൾ കൂടുതലായി കാണപ്പെടുന്നതിനുള്ള പ്രധാന കാരണം. പൊതുവെ മഴക്കാലത്തു ഇത്തരം അണുബാധകൾ കൂടുതലായി കാണപ്പെടുന്നു. 

മഴക്കാലത്ത് മൂത്രാശയ രോഗങ്ങൾ കൂടാനുള്ള കാരണങ്ങൾ 

* അമിതമായ ഈർപ്പം (Excessive humidity)

മഴക്കാലം കൂടുതൽ നനവുള്ളതും ഈർപ്പമുള്ളതുമായതിനാൽ ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. സ്ത്രീകളിൽ, ജനനേന്ദ്രിയത്തിൽ അമിതമായ വിയർപ്പും ഈർപ്പവും മൂലം മൂത്രാശയ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ഈർപ്പമുള്ള അന്തരീക്ഷം ബാക്ടീരിയകൾക്ക് വളരാനും പെട്ടെന്ന് പെരുകാനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു.

* പ്രതിരോധശേഷി കുറയുന്നത്(Decreased immunity)

മറ്റു കാരണങ്ങളെ പോലെ പ്രതിരോധശേഷി കുറയുന്നതും അണുബാധകൾ പെട്ടെന്ന് ഉണ്ടാകാൻ വഴിവെക്കും. കാലാവസ്ഥയിലുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തിൽ ചിലർക്കൊക്കെ പ്രതിരോധശേഷിയുടെ കുറവ് ഉണ്ടാക്കിയേക്കാം. വേനലിന്റെ നല്ല ചൂടിൽ നിന്ന് മഴക്കാലത്തെ തണുപ്പിലേക്ക് മാറുമ്പോൾ ചിലരിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. പ്രതിരോധശേഷി ഉള്ളവരിൽ ഇത്തരം അണുബാധകൾ വളരാൻ കഴിയില്ല. അണുബാധകളെ ചെറുത്തു നിൽക്കാനുള്ള കരുത്തു ശരീരത്തിന് ഉണ്ടാകും. 

* നനഞ്ഞ വസ്ത്രങ്ങൾ (Wet clothes)

മഴക്കാലത്തു മറ്റൊരു പ്രശ്നമാണ് നനഞ്ഞ വസ്ത്രങ്ങളുടെ ഉപയോഗം. പൊതുവെ വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ പ്രയാസമാണ് മഴക്കാലത്തു. ചെറിയ നനവുള്ള അടിവസ്ത്രങ്ങൾ പോലും ഉപയോഗിക്കുന്നത് അണുബാധകൾ ഉണ്ടാക്കാനിടയാക്കും. ദീർഘ നേരത്തെ നനവ് ബാക്ടീരിയകൾ വളരാനുള്ള പ്രധാന കാരണമാണ്. നന്നായി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ ഉപയോഗിക്കുക.

* നിർജലീകരണം (Dehydration)

മഴക്കാലത്തു പൊതുവെ ദാഹം കുറവായതിനാൽ വെള്ളം കുടിക്കാൻ മടിക്കുന്നവരും മറക്കുന്നവരുമാണ് നമ്മള്‍. ശരീരത്തിൽ വെള്ളം കുറയുന്നത് അനേകം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വെള്ളം കുറയുന്നത് മൂത്രം ഒഴിക്കലും കുറവാകുന്നു. ഇത് മൂത്രനാളിയിൽ കൂടുതൽ സമയം ബാക്ടീരിയ ഉണ്ടാകാനും വളരാനും കാരണമാകുന്നു.

വ്യക്തി ശുചിത്വം (Personal hygiene)

മറ്റു കാര്യങ്ങളെ പോലെ തന്നെ ശുചിത്വവും പ്രധാനമാണ്. മൂത്രമൊഴിച്ച ശേഷം നല്ല വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക. അലക്കിയതും വൃത്തിയുള്ളതുമായ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. നനഞ്ഞതും വൃത്തിഹീനവുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് മൂത്ര നാളിയിൽ അണുബാധകൾ ഉണ്ടാക്കാൻ കാരണമാകുന്നു. മൂത്രം ഒഴിക്കാൻ പിടിച്ചു ദീർഘ നേരം ഒഴിക്കാതിരിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ:

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ
മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ നീറ്റൽ
മൂത്രത്തിൽ രക്തം
മൂത്രത്തിന് ദുർഗന്ധം
വയറിന്റെ താഴെ വേദന
പനി

ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഡോക്ടർ നിങ്ങളുടെ ലക്ഷണങ്ങൾ വിലയിരുത്തുകയും ആവശ്യമെങ്കിൽ പരിശോധനകൾ നടത്തുകയും ചെയ്യും. മൂത്രാശയ അണുബാധ യഥാസമയം ചികിത്സിച്ചാൽ എളുപ്പത്തിൽ ഭേദമാക്കാൻ സാധിക്കും.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia