city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

To prevent suicide | ആത്മഹത്യ തടയാം; വ്യക്തിപരമായും സാമൂഹ്യ തലത്തിലും ചെയ്യാനേറെയുണ്ട്; അറിയാം വഴികൾ

ന്യൂഡെൽഹി: (www.kasargodvartha.com) ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ഓരോ വർഷവും ഏഴ് ലക്ഷത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ട്. അതേസമയം തന്നെ 'ആത്മഹത്യ തടയാവുന്നതാണ്' എന്നും സംഘടന അഭിപ്രായപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളും ഇൻഡ്യയും പരിശോധിച്ചാൽ ആത്മഹത്യയുടെ കാരണങ്ങളിലും അടിസ്ഥാന കാരണങ്ങളിലും വ്യത്യാസമുണ്ട്.
  
To prevent suicide | ആത്മഹത്യ തടയാം; വ്യക്തിപരമായും സാമൂഹ്യ തലത്തിലും ചെയ്യാനേറെയുണ്ട്; അറിയാം വഴികൾ

ഇൻഡ്യയിൽ ആത്മഹത്യയെ മാനസിക രോഗവുമായി ബന്ധപ്പെടുത്തണമെന്നില്ല. പലപ്പോഴും കുടുംബ കലഹങ്ങൾ, അകാഡമിക് പ്രകടനം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയവ മൂലം ഇൻഡ്യയിൽ ആത്മഹത്യകൾ ഏറെ നടക്കുന്നുവെന്ന് നാഷനൽ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ (NCRB) റിപോർട് സൂചിപ്പിക്കുന്നു. ആത്മഹത്യ തടയുന്നതിന് വ്യക്തിപരവും സാമൂഹ്യവുമായ സമീപനം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.


വ്യക്തിഗത നടപടികൾ

* സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഏർപെടുക: ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ തളരരുത്. നിങ്ങൾക്ക് ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഏർപെടുക. പാട്ടുപാടുക, നടക്കാൻ പോകുക, പെയിന്റിംഗ് തുടങ്ങി, നിങ്ങളെ സന്തോഷിപ്പിക്കാൻ സഹായിക്കുന്നതെന്തും ചെയ്യുക.

* സഹായം തേടുക: തെറാപിക്ക് വിധേയമാകുക അല്ലെങ്കിൽ ഹെൽപ് ലൈനിൽ വിളിക്കുക. ഇത് ശക്തിയുടെ അടയാളങ്ങളാണ്, ഭീരുത്വമല്ല. പ്രശ്നം സങ്കീർണമാകുമ്പോൾ പിന്നീട് ചെയ്യുന്നതിനേക്കാൾ നേരത്തെ ചെയ്യുന്നതാണ് നല്ലത്.

* നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതും നിയന്ത്രിക്കാൻ കഴിയാത്തതും മനസിലാക്കുക: ചില സാഹചര്യങ്ങൾ നിയന്ത്രിക്കാനും മാറ്റാനും കഴിയും, ചിലത് കഴിയില്ലെന്ന് മനസിലാക്കുകയും അംഗീകരിക്കുകയും വേണം.

* ചെറിയ വിജയങ്ങൾ ആഘോഷിക്കുക: നിങ്ങൾ എത്രത്തോളം എത്തിയെന്ന് പരിശോധിക്കുക, ചെറിയ വിജയങ്ങൾ പതിവായി ആഘോഷിക്കുക.

* അനുകമ്പയുള്ളവരായിരിക്കുക: നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടൊപ്പമാണ് നിങ്ങൾ ജീവിക്കുന്നതെന്ന് മനസിലാക്കുക. കഴിയുന്നിടത്തോളം, ബന്ധങ്ങളിലും കുടുംബങ്ങളിലും ജോലിയിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധിക്കുക. നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരോട് സഹാനുഭൂതിയും കരുതലും കാണിക്കുക. സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി പതിവായി സംസാരിച്ച് അവർ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കുക.


സാമൂഹ്യ പരമായ നടപടികൾ

* കൂട്ടായ്മകൾ ചെയ്യേണ്ടത്: കൂട്ടായ്മകൾ തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുക. ഇത് പലർക്കും പ്രയോജനം ചെയ്യും. ഇക്കാരണത്താൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കുറയ്ക്കാം.

* ജീവിതം പഠിപ്പിക്കുക: ചെറുപ്പത്തിലെ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികൾക്ക് പഠിപ്പിക്കുക, പ്രത്യകിച്ചും മാതാപിതാക്കൾ. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യണമെന്ന് അവരും മനസിലാക്കട്ടെ.

* മാധ്യമങ്ങൾ ജാഗ്രത പാലിക്കുക: മാധ്യമങ്ങൾക്കും സുപ്രധാന പങ്കുവഹിക്കാനുണ്ട്. ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നത് പോലെ ചിത്രീകരിക്കുന്നത് ഒഴിവാക്കുക. ആളുകൾ ആ രീതിയിൽ മനസിലാക്കാതിരിക്കാൻ മാധ്യമങ്ങൾ ആത്മഹത്യ റിപോർട് ചെയ്യുന്ന രീതി മാറ്റേണ്ടതുണ്ട്.

* ഇടപെടലുകൾ: ആത്മഹത്യാ മാർഗങ്ങളിലേക്കുള്ള സാഹചര്യങ്ങൾ തടയുന്നത് ഇതിൽ ഉൾപെടുന്നു. പ്രത്യേകിച്ച് ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിച്ച ഒരാളുടെ വാതിൽ എല്ലായ്‌പ്പോഴും പൂട്ടിയിരിക്കണം. മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെങ്കിൽ, അവരുടെ ജനലുകളിലും ബാൽകണിയിലും ഗ്രിലുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Keywords:  New Delhi, India, Latest-News, News, Suicide, Health, Doctor, Depression, Personal reasons, Ways to prevent suicide at an individual and community level.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia