city-gold-ad-for-blogger

മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ ഹരിതകർമ്മസേനാംഗത്തിന് പാമ്പുകടിയേറ്റു

Woman Member of Haritha Karma Sena Bitten by a Snake in Ukkinadka Medical College Campus
Photo: Arranged

● ഇന്ദിര എന്ന യുവതിക്കാണ് കടിയേറ്റത്.
● ശുചീകരണ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.
● കടി ചുരുട്ട പാമ്പിന്റെയാണെന്ന് തിരിച്ചറിഞ്ഞു.
● 24 മണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കും.

കാസർകോട്: (KasargodVartha) പെർള ഉക്കിനടുക്കയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെ ഹരിതകർമ്മസേനാംഗമായ യുവതിക്ക് ചുരുട്ട പാമ്പിന്റെ കടിയേറ്റു. കന്യപ്പാടി സ്വദേശിനിയായ ഇന്ദിരയെ (36) ടീച്ചിംഗ് ആശുപത്രിയായ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച (24.09.2025) ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കോളേജിൽ എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനം ആരംഭിച്ചതോടെ പരിസരം വൃത്തിയാക്കാൻ എൻഎസ്എസ്, ഹരിതകർമ്മസേന എന്നിവരെ നിയോഗിച്ചിരുന്നു. ജോലി തുടരുന്നതിനിടെയാണ് യുവതിയുടെ കൈയിൽ ചുരുട്ട പാമ്പ് കടിച്ചത്.

Woman Member of Haritha Karma Sena Bitten by a Snake in Ukkinadka Medical College Campus

കൂടെയുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വരുത്തി ഇന്ദിരയെ ടീച്ചിംഗ് ആശുപത്രിയായ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. യുവതിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

ജോലി സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം? അഭിപ്രായം പങ്കുവെക്കൂ.

Article Summary: Haritha Karma Sena member bitten by snake in Medical College campus.

#KasaragodVartha #SnakeBite #HarithaKarmaSena #MedicalCollege #Kasaragod #Keralanew

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia