മുളിയാര്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം: മുസ്ലിം ലീഗ്
Jul 7, 2015, 11:33 IST
ബോവിക്കാനം: (www.kasargodvartha.com 07/07/2015) ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുളിയാര്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബോവിക്കാനം ലീഗ് ഓഫീസില്‍ ചേര്‍ന്ന ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബോവിക്കാനം സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി, ജില്ലാ ഭാരവാഹികളായ ബി.കെ അബ്ദുല്‍ സമദ്, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, അഷ്‌റഫ് ഇടനീര്‍, ഉമ്മര്‍ അപ്പോളോ, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഖാലിദ് ബെള്ളിപ്പാടി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബൂബക്കര്‍ കണ്ടത്തില്‍ (പ്രസിഡണ്ട്), എം.എസ് ശുക്കൂര്‍, എസ്.എം മുഹമ്മദ്കുഞ്ഞി, ഹമീദ് കുദിരില്‍, റുഖിയ അബൂബക്കര്‍, അന്‍സാര്‍ മേല്‍പറമ്പ (വൈസ് പ്രസിഡണ്ടുമാര്‍), ഹാരിസ് ബോവിക്കാനം (ജനറല്‍ സെക്രട്ടറി), ബാത്വിഷ പൊവ്വല്‍, എസ്.എ സഹീദ്, മുംതാസ് ചെമ്മനാട്, ബി.എ ലത്വീഫ്, ആരിഫ് ചോലിയോട് (ജോയിന്റ് സെക്രട്ടറിമാര്‍), മാഹിന്‍ മുണ്ടക്കൈ (ട്രഷറര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Muslim-league, Health, Hospital, Treatment, Committee, Udma.
അബൂബക്കര്‍ കണ്ടത്തില്‍ |
ഹാരിസ് ബോവിക്കാനം |
മാഹിന്‍ മുണ്ടക്കൈ |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Muslim-league, Health, Hospital, Treatment, Committee, Udma.