city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Diseases | ശരീരത്തിലെ രോഗലക്ഷണങ്ങള്‍ അറിയാം കൈകളിലെ ഈ മാറ്റങ്ങളിലൂടെ

These Are the Diseases Your Hands Can Predict, Kochi, News, Top Headlines, Diseases, Hands, Predict, Health, Health Tips, Doctors, Warning, Kerala News

* ഉള്ളം കൈയുടെ ബലവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്

* കൈവിരലുകളിലെ നഖങ്ങള്‍ നോക്കി വൃക്കയുടെ ആരോഗ്യം മനസിലാക്കാം

കൊച്ചി: (KasargodVartha) ചില അസുഖങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ നമുക്ക് തിരിച്ചറിയാം. അത്തരത്തില്‍  കൈകളില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ നമുക്ക് ചില രോഗ ലക്ഷണങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് അടുത്തുള്ള ഡോക്ടറെ കണ്ട് പരിശോധന നടത്തി അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയുകയാണ്. 


എന്തെങ്കിലും അസുഖം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് ഭേദമാക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നതുവഴി അസുഖം ഗുരുതരമാകാതെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുന്നു. ഇത്തരത്തില്‍ എന്തെല്ലാം അസുഖത്തിന്റെ ലക്ഷണങ്ങളാണ് കൈകള്‍ നമുക്ക് നല്‍കുന്നതെന്ന് നോക്കാം.


*ഹൃദയാരോഗ്യം 


ഉള്ളം കൈയുടെ ബലവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 17 രാജ്യങ്ങളിലായി 1, 40,000 മുതിര്‍ന്നവരില്‍ നടത്തിയ ലാന്‍സെറ്റ് പഠനം അനുസരിച്ച് ഉള്ളംകൈയുടെ ബലം ദുര്‍ബലമായാല്‍ അത് ഹൃദയത്തിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നതാണ്. ഹൃദയാഘാത സാധ്യതയും തള്ളിക്കളയാനാവില്ല. 


ഇതുപോലെ തന്നെ കൈയുടെ ബലം നോക്കി രക്തസമ്മര്‍ദനിലയും നിരീക്ഷിക്കാം. മൊത്തത്തിലുള്ള പേശികളുടെയും ഫിറ്റ് നസിന്റെയും അടയാളമാണ് ഇത്തരത്തിലുള്ള ബലം എന്ന് ഗവേഷകര്‍ പറയുന്നു. പ്രായം വിലയിരുത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗവുമാണ് ബലം എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


*വൃക്ക തകരാര്‍ 


കൈവിരലുകളിലെ നഖങ്ങള്‍ നോക്കി നമുക്ക് വൃക്കയുടെ ആരോഗ്യം മനസിലാക്കാം. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം 36 ശതമാനം പേര്‍ക്ക് നഖങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നഖത്തിന്റെ അടിഭാഗം വെളുത്തതും മുകളില്‍ തവിട്ടുനിറമുള്ളതും ആണ് പ്രകടമായത്. ചില ഹോര്‍മോണുകളുടെയും ക്രോണിക് അനീമിയയുടെയും സാന്ദ്രത വര്‍ദ്ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ നഖത്തിന് വ്യത്യാസം ഉണ്ടാകുന്നത് എന്നും ഇത് വൃക്കരോഗത്തിന്റെ രണ്ട് സവിശേഷതകളാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ നഖത്തില്‍ ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. അവ ചിലപ്പോള്‍ ഒരുതരം കരുവാളിപ്പ്(Melanoma)രോഗത്തിന്റെ  ലക്ഷണങ്ങളുമാകാം എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.


*തൈറോയ്ഡ് പ്രശ്നങ്ങള്‍ 


ശരീരോഷ്മാവിനെയും പേശീബലത്തെയും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഗ്രന്ഥി. വീര്‍ത്ത വിരലുകളും തണുത്ത കൈകളും സൂചിപ്പിക്കുന്നത് ചിലപ്പോള്‍ ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങളായിരിക്കാം.  കൈകളിലെ ചര്‍മം  ചുവന്നോ വരണ്ടതോ ആയി കാണപ്പെട്ടാല്‍  അത് ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത് ഒരു ഡോക്ടറെ കണ്ട് ചികിത്സാ സഹായം തേടുക.

*പോഷകക്കുറവ് 


കൈയിലെ നഖങ്ങള്‍ ഇടയ്ക്കിടെ പൊട്ടുന്നത്  പോഷകക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ദുര്‍ബലമായ നഖങ്ങള്‍ സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി അല്ലെങ്കില്‍ ബയോട്ടിന്‍ എന്നിവയുടെ കുറവിനെയും സൂചിപ്പിക്കുന്നു. ഇത് ഹൈപ്പോകാല്‍സെമിയയുടെ ലക്ഷണങ്ങളില്‍ ഒന്നാകാം. അതായത് കുറഞ്ഞ കാല്‍സ്യം. ഇതുപോലെ നഖത്തില്‍ അധികമായി വരകള്‍ കാണുന്നുണ്ടെങ്കില്‍ അത് പ്രോട്ടീന്റെ കുറവുകൊണ്ടാകാം.


*പാര്‍ക്കിന്‍സണിന്റെ ലക്ഷണം 


കൈകള്‍ ചിലപ്പോള്‍ വിറയ്ക്കാറില്ലേ? ഇത്  കഫീന്റെ അമിത ഉപയോഗത്താലോ അല്ലെങ്കില്‍ ആസ്ത്മ മരുന്നുകള്‍, ആന്റീ ഡിപ്രസന്റുകള്‍ പോലുള്ള ചില മരുന്നുകളുടെ പാര്‍ശ്വഫലമോ കൊണ്ടോ ആകാം. എന്നാല്‍ പ്രശ്നം ആവര്‍ത്തിച്ചാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം, ഇടയ്ക്കിടെ കൈ വിറയ്ക്കുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ആദ്യ ലക്ഷണമാകാം എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ക്കിന്‍സണുള്ള 80% ആളുകളിലും കൈ വിറയല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.  ഇത്തരം ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. തെറാപ്പി അല്ലെങ്കില്‍ മരുന്ന് ഉപയോഗിച്ച് ഇത് ചികിത്സിക്കാവുന്നതാണ്.


*ഹൈപ്പര്‍ ഹൈഡ്രോസിസ് 


വ്യായാമം ചെയ്യുമ്പോഴോ അമിതമായി ഉത്കണ്ഠപ്പെടുമ്പോഴോ പലര്‍ക്കും പതിവായി കൈപ്പത്തിയില്‍ വിയര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അമിതമായി കൈകള്‍ എപ്പോഴും വിയര്‍ക്കുന്നുവെങ്കില്‍ അത് ഹൈപ്പര്‍ഹൈഡ്രോസിസിന്റെ ലക്ഷണങ്ങളിലൊന്നായിരിക്കാം.

*വിളര്‍ച്ച 

കൈയുടെയും നഖത്തിന്റെയും നിറം നോക്കി വിളര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഒരു വ്യക്തിക്ക് ശരീരത്തിലുടനീളം ഓക്സിജന്‍ കൊണ്ടുപോകാന്‍ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുമ്പോള്‍ വിളര്‍ച്ച സംഭവിക്കാം. കൈകളുടെയും നഖത്തിന്റെയും ഇളം നിറം വിളര്‍ച്ചയുടെ ലക്ഷണങ്ങളായിരിക്കാം. അക്യൂട്ട്, ക്രോണിക് അനീമിയ ഉള്‍പ്പെടെ അനീമിയയ്ക്ക് പല രൂപങ്ങളുണ്ട്. അവ സിക്കിള്‍ സെല്‍ ഡിസീസ്, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

*വട്ടച്ചൊറി(Eczema) 


വലിയ അളവില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും കൈകള്‍ പരുക്കനായി തോന്നുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് എക്സിമയുടെ ലക്ഷണമാണെന്നാണ്. ഈ അവസ്ഥയില്‍ ചൊറിച്ചിലിനും തിണര്‍പ്പിനും സാധ്യതയുണ്ട്. വട്ടച്ചൊറി ആണോ എന്ന് കണ്ടെത്താന്‍ ഒരു ത്വക്ക് രോഗ വിദഗ്ധനെ സമീപിച്ച് പരിശോധിക്കേണ്ടതാണ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia