Ajwain | രുചിയില്ലെന്ന് കരുതി അവഗണിക്കരുത്; അയമോദകം കഴിക്കുന്നത് ഈ അസുഖങ്ങളെ അകറ്റാനുള്ള നല്ലൊരു പ്രതിവിധിയെന്ന് ആരോഗ്യ വിദഗ്ധര്‍
* കാന്‍സറിനെ പ്രതിരോധിക്കുന്നു
കൊച്ചി: (KasargodVartha) രുചിയില്ലെന്ന് പറഞ്ഞ് അയമോദകത്തെ തള്ളിക്കളയരുത്. ഒരുപാട് ആരോഗ്യഗുണങ്ങളാണ് അയമോദകത്തില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വേദത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്് അയമോദകം. നിര്‍ജലീകരണം, ദഹന പ്രശ്നങ്ങള്‍, ചര്‍മ രോഗങ്ങള്‍, മുടി കൊഴിച്ചില്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ തുടങ്ങി ഒരുപാട് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അയമോദകം സഹായിക്കുന്നു.
അയമോദകം നമ്മുടെ ശരീരത്തെ ഏതെല്ലാം രീതിയില്‍ സഹായിക്കുന്നു എന്ന് നോക്കാം:
*തലവേദനക്ക് പരിഹാരം
തലവേദന പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അയമോദകം തലവേദനക്കുള്ള നല്ലൊരു പരിഹാര മാര്‍ഗമാണ്.
*ദഹന പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭക്ഷണത്തില്‍ അല്‍പം അയമോദകം ചേര്‍ത്താല്‍ മതി. ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചതും അല്‍പം അയമോദകം പൊടിച്ചതും അല്‍പം ഇഞ്ചിയും മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
*ജലദോഷത്തിന് നല്ലൊരു പരിഹാര മാര്‍ഗം
ജലദോഷത്തിന് പരിഹാരം കാണാന്‍ മികച്ചതാണ് അയമോദകം. അല്‍പം ശര്‍ക്കര മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്‍പം അയമോദകം എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് തലയിണക്ക് താഴെ വെക്കുന്നതും ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
*പല്ല് വേദനക്ക് പരിഹാരം
പല്ല് വേദനക്ക് പരിഹാരം കാണുന്നതിനും അയമോദകം മികച്ച പ്രതിവിധിയാണ്. ഒരു ടീസ്പൂണ്‍ അയമോദകം അല്‍പം ഉപ്പ് മിക്സ് ചെയ്ത് പല്ലിന് മുകളില്‍ വെച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ പല്ല് വേദനക്ക് പരിഹാരമുണ്ടാക്കുന്നു. അല്‍പസമയത്തിന് ശേഷം വായ നല്ലതു പോലെ വൃത്തിയായി കഴുകേണ്ടതാണ്.
*മുറിവ് ഉണക്കാന്‍
മുറിവ് ഉണക്കുന്നതിനും നല്ലൊരു പരിഹാരമാണ് അയമോദകം. അയമോദകം പൊടിച്ച് ഇത് അല്‍പം മുറിവിനു മുകളില്‍ ഇട്ട് കൊടുക്കുക. മുറിവ് പെട്ടെന്ന് ഉണങ്ങും.
*കലോറി കുറക്കുന്നു
ശരീരത്തിലെ അമിത കലോറി കുറക്കുന്നതിനും അയമോദകം സഹായിക്കുന്നു. ഇത് കഷായം വെച്ച് കുടിക്കുന്നത് വഴി അമിത കലോറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് അയമോദകം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.
*കാന്‍സറിനെ പ്രതിരോധിക്കുന്നു
കാന്‍സറിനെ പ്രതിരോധിക്കാനും അയമോദകം സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് അയമോദകം.
* മൂത്രാശയ അണുബാധയ്ക്കും പരിഹാരം
പല സ്ത്രീകളേയും വലയ്ക്കുന്ന ഒന്നാണ് മൂത്രാശയ അണുബാധ. അയമോദകം കഴിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നു.
* തടി കുറയ്ക്കുന്നു
തടി കുറയ്ക്കാന്‍ അയമോദകത്തില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന കുടവയറിനേയും ഇല്ലാതാക്കാന്‍ അയമോദകത്തിന് കഴിയുന്നു.
* ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ആര്‍ത്ത സമയത്തുണ്ടാകുന്ന വയറു വേദനയ്ക്ക് പരിഹാരം കാണാന്‍ അല്‍പം അയമോദകം ഉപയോഗിക്കുന്നത് വഴി കഴിയും.
*കഫം ഇല്ലാതാക്കാന്‍ സഹായിക്കുന്നു
അയമോദകം കഴിക്കുന്നത് വഴി കഫം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിനായി അയമോദകം പൊടിച്ച് അല്‍പം വെണ്ണ ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇതു കൂടാതെ നിരവധി ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും അയമോദകം. സഹായിക്കുന്നു.