Jaundice Outbreak | മഞ്ഞപ്പിത്തം വ്യാപനം: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ

● കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ.
● മൊഗ്രാലിലെ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
● ആവശ്യമുള്ള സ്ഥലങ്ങളിൽ ക്ലോറിനേഷൻ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മൊഗ്രാൽ: (KasargodVartha) മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. മൊഗ്രാൽ ദേശീയവേദിയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.
മൊഗ്രാൽ നാങ്കി, ടിവിഎസ് റോഡ് എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് മൊഗ്രാൽ ദേശീയവേദി ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും, ആരോഗ്യ വകുപ്പ് സംഘം സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ക്ലോറിനേഷൻ നടത്തിയത്. ആവശ്യമുള്ള സ്ഥലങ്ങളിൽ ക്ലോറിനേഷൻ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ കെ, മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ അൻവർ, ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡന്റ് എം.ജി.എ റഹ്മാൻ, ടി കെ ജാഫർ, ടി.കെ താഹിർ, ആശാവർക്കർ ഖൈറുന്നിസ തുടങ്ങിയവർ സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The Public Health Department, in association with Mograal National Sabha, took urgent measures, including super chlorination in wells to prevent the spread of jaundice.
#JaundiceOutbreak #SuperChlorination #PublicHealth #MograalNews #HealthMeasures #Prevention