Moong Dal | ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദിവസവും ശീലമാക്കൂ; ലഭിക്കുന്നത് ഈ ആരോഗ്യ ഗുണങ്ങള്‍
*ദഹനക്കേടും കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു
* ഗ്യാസ് പ്രശ്നങ്ങള്‍ തടയുന്നു
കൊച്ചി:(KasargodVartha) ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുപയറ്. പല ആരോഗ്യഗുണങ്ങളും ഇത് നമുക്ക് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിവസവും ചെറുപയര്‍ ശീലമാക്കുന്നത് നല്ലതാണ്. ആരോഗ്യപരമായ പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഇതുവഴി കഴിയുന്നു.
ചെറുപയര്‍ മുളപ്പിച്ച് അതിരാവിലെ കഴിക്കുന്നത് കൊണ്ട് എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. എന്ന് മാത്രമല്ല മുളപ്പിച്ച പയറ് വര്‍ഗങ്ങള്‍ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിനും ശരീര ഊര്‍ജത്തിനും ഏറെ ഗുണം ചെയ്യും. ഇത്തരത്തില്‍ ദിവസവും ചെറുപയര്‍ കഴിക്കുന്നത് വഴി ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പലപ്പോഴും ചെറുപയറ് മുളപ്പിച്ച് കുട്ടികള്‍ക്കും മറ്റും നല്‍കാറുള്ളത് ശ്രദ്ധിച്ചിട്ടില്ലേ? എന്തിനാണ് ഇത്തരത്തില്‍ നല്‍കുന്നതെന്ന് ചിന്തിക്കാറില്ലേ? കാരണം വിറ്റാമിനുകളുടെ കലവറയായ ഒരു ഭക്ഷ്യവിഭവം തന്നെയാണ് മുളപ്പിച്ച പയര്‍. ഏത് രോഗത്തിനും വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് പരിഹാരം കാണാന്‍ സാധിക്കുന്ന, ആരോഗ്യത്തില്‍ വില്ലനാകുന്ന പല പ്രശ്‌നങ്ങള്‍ക്കും എന്നത്തേക്കുമായി പരിഹാരം കാണാനും മുളപ്പിച്ച ചെറുപയറ് കഴിക്കുന്നതുവഴി കഴിയും.
ചെറുപയര്‍ മുളപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. കാരണം മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ പ്രധാന ഉറവിടമാണ്. സാധാരണ ചെറുപയറിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ മുളപ്പിച്ചതുവഴി ലഭിക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാകും. കഫ-പിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ഇതുവഴി കഴിയും.
വിളര്‍ച്ച പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പോംവഴിയാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ശരീരത്തിലെ രക്തം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയവയെല്ലാം തന്നെ തലേ ദിവസം രാത്രിയില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് വെച്ച് പിറ്റേന്ന് രാവിലെ കറിവെക്കുകയോ അല്ലെങ്കില്‍ വെറുതെ കഴിക്കുകയോ ചെയ്യാവുന്നതാണ്. മുളപ്പിക്കുന്ന ധാന്യങ്ങളിലെയും പയര്‍ വര്‍ഗങ്ങളിലെയും ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു എന്ന് മാത്രമല്ല പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും ഇവയിലടങ്ങിയിട്ടുണ്ട്.
ഇവ ദഹനക്കേടും കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയാന്‍ സഹായിക്കുന്നു. അര്‍ബുദത്തിന് കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍ മുളപ്പിച്ച പയറ് വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടി വരെ ഉണ്ട്. ഇവയില്‍ നിരോക്‌സീകാരികളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്‌സിഫൈ ചെയ്ത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ക്ലോറോഫില്‍.
മുളപ്പിച്ച പയറ് വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകുന്നു എന്ന് നോക്കാം:
* അസിഡിറ്റി കുറയ്ക്കുന്നു
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇതുവഴി ആസിഡിന്റെ അളവ് കുറച്ച് പിഎച് നില നിയന്ത്രിച്ച് നിര്‍ത്തുന്നു. അസിഡിറ്റിയാണ് പല രോഗങ്ങള്‍ക്കുമുള്ള കാരണം എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
* ചര്‍മ സൗന്ദര്യം വര്‍ധിപ്പിക്കുന്നു
ചര്‍മ സൗന്ദര്യത്തിനും നല്ലതാണ്.
*ദഹനത്തിന് സഹായിക്കുന്നു
മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ദഹന സമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ ആഗിരണം ഇത് സുഗമമാക്കുന്നു. ഇത്തരം പയര്‍ വര്‍ഗങ്ങള്‍ മുളച്ച് വരുമ്പോള്‍ ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
*ഹൃദയത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു
മുളച്ച് വരുന്ന പയര്‍ വര്‍ഗങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഹൃദയത്തിന് വളരെ ഏറെ ഗുണങ്ങള്‍ ചെയ്യുന്നു. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു. മാത്രമല്ല രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
*അകാല വാര്‍ധക്യം അകറ്റുന്നു
അകാല വാര്‍ധക്യം അകറ്റാന്‍ മുളപ്പിച്ച പയര്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളച്ചു വരുന്ന പയറ് വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതിന് കാരണമാകുന്ന ഡി എന്‍ എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിന് സാധിക്കും എന്നത് കൊണ്ട് തന്നെ അകാല വാര്‍ധക്യം നേരിടുന്നവര്‍ക്ക് മുളപ്പിച്ച പയറ് വര്‍ഗങ്ങള്‍ കഴിക്കാവുന്നതാണ്.