Grey Hair | ഹെയര്‍ ഡൈകളും ഷാപൂകളും വാങ്ങുമ്പോള്‍ ഇക്കാര്യം തീര്‍ചയായും ശ്രദ്ധിക്കണം; അകാലനര ഒഴിവാക്കാം
*അകാലനര കുറയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക
*ഷാംപൂ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക
കൊച്ചി: (KasargodVartha) അകലാനര ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ ജീവിത സാഹചര്യം തന്നെയാണ് അതിന് പ്രധാന കാരണം. അതില്‍ മാറ്റം വരുത്തുന്നതോടെ ഇതിന് ഒരു പരിഹാരമാകും. ഇത് കൂടാതെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. മലിനീകരണം, മാനസിക പിരിമുറുക്കം, പാരമ്പര്യം, പുകവലി, ആരോഗ്യപ്രശ്നങ്ങള്‍, ഓക്സിഡേറ്റീവ് സ്ട്രെസ്, പോഷകാഹാരക്കുറവ് എന്നിങ്ങനെയുള്ള പല ഘടകങ്ങളും അകാല നരയ്ക്ക് കാരണമാകുന്നു.
പലര്‍ക്കും അകാലനര ഒരു പ്രശ്‌നമായി തോന്നാറുണ്ട്. ചില കാര്യങ്ങളില്‍ അല്പം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേ ഉള്ളൂ. മുടിയുടെ നിറം മാറുന്നു എന്നത് മാത്രമല്ല മുടിയുടെ ആരോഗ്യം സംബന്ധിച്ച ചില അശുഭ സൂചനകളും അകാലനര നല്‍കുന്നുണ്ട്.
നരച്ച മുടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മുടി വരണ്ടതും എണ്ണമയമില്ലാത്തതും ആകുന്നു. ഇത് മുടിയിഴകളുടെ സ്വാഭാവിക ഘടനയില്‍ തന്നെ മാറ്റം വരുത്തുന്നു. മുടി നരക്കുമ്പോള്‍ ക്യൂട്ടിക്കിളുകള്‍ തുറക്കുകയും അങ്ങനെ പോഷകങ്ങളും സ്വാഭാവിക എണ്ണയും വളരെ എളുപ്പത്തില്‍ നഷ്ടമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മുടി വരണ്ട്, ജട കെട്ടിയത് പോലെയാകുന്നു. സ്ട്രെയ്റ്റനിംഗ്, കളറിംഗ്, കേളിംഗ് പോലുള്ള കാര്യങ്ങളും മുടിയിഴകളുടെ സ്വാഭാവികതയും ആരോഗ്യവും നഷ്ടമാകാന്‍ കാരണമാകാറുണ്ട്.
അകാലനര വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം
*അകാലനര കുറയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക
നരയ്ക്ക് പരിഹാരമായി പലരും ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെ ആയിരിക്കും. കടുത്ത കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍ഡൈകള്‍ അടക്കം മുടി കറുപ്പിക്കാനും നിറം നല്‍കാനും ഇന്നത്തെ കാലത്ത് വിപണികളില്‍ പല ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. എന്നാല്‍ അവ ഗുണത്തേക്കാളെറെ മുടിക്ക് ദോഷം ചെയ്യുന്നു എന്ന കാര്യം പ്രത്യേകം മനസിലാക്കിയിരിക്കണം.
ഡൈകള്‍ വാങ്ങുമ്പോള്‍ ലേബല്‍ പരിശോധിച്ച് ടിഇഎ, ഡിഇഎ, സള്‍ഫേറ്റ്, പിപിഡി, റീസോര്‍ കിനോള്‍, ഹൈഡ്രജന്‍ പെറോക് സൈഡ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വീഗന്‍, ഓര്‍ഗാനിക്, നാച്ചുറല്‍ ഡൈകള്‍ മാത്രം വാങ്ങുക.
ഷാംപൂ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അകാലനരയുള്ളവരും അല്ലാത്തവരും അകാലനരയെ ചെറുക്കുന്നതിനായി ഷാംപൂ തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. ഷാംപൂ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബല്‍ നോക്കി അതില്‍ സള്‍ഫേറ്റ് ഇല്ലെന്ന് ഉറപ്പാക്കുക. സള്‍ഫേറ്റ് മുടി കേടുവരുത്തുകയും മുടിയുടെ നിറം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല സള്‍ഫേറ്റുകള്‍ എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും ചിലരില്‍ തൈറോയിഡിന് കാരണമാകുകയും ചെയ്യും. മാത്രമല്ല ഷാപൂകളില്‍ പാരബെന്‍ ഇല്ലെന്നും ഉറപ്പാക്കുക.