പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കരിപ്പൂരില്‍ ജനകീയ മുഖം
Jun 26, 2016, 10:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/06/2016) പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജനകീയ സമിതിക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്ത് രൂപം നല്‍കി. 2012 മുതല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പാലിയേറ്റിവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ സമിതി വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ജനകീയ രീതി എന്ന വിഷയത്തില്‍ ജില്ലാ പാലിയേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഷിജി മനോജ് ക്ലാസെടുത്തു. ചന്തേര അഡീഷണല്‍ എസ് ഐ എം പി പത്മനാഭന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ ബാവ, കെ റീത്ത, എ ജി സറീന, ബ്ലോക്ക് പാലിയേറ്റിവ് കോഓര്‍ഡിനേറ്റര്‍ ബീന അഗസ്റ്റിന്‍, എം ടി പി മുഹമ്മദ് കുഞ്ഞി, കെ വി മുകുന്ദന്‍, എം രാമചന്ദ്രന്‍, ഇ വി ദാമോദരന്‍, പി കുഞ്ഞമ്പു, സി ശോഭ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിചരണ ജനകീയ സമിതി ഭാരവാഹികള്‍: എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്നിവര്‍ രക്ഷാധികാരികളും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ ബാവ ചെയര്‍മാനും ഇ വി ദാമോദരന്‍ കണ്‍വീനറും സി ഷൗക്കത്തലി ട്രഷററുമാണ്.
Keywords : Trikaripur, Inauguration, Programme, Health, Palliative.