Health Awareness | പ്രകൃതി ചികിത്സ ദിനാചരണം: ഗവ. ആയുർവേദ ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

● ആയുർവേദ ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
● കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
● മുനിസിപ്പൽ കൗൺസിലർ പി രമേഷ്, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു പി, രാമചന്ദ്രൻ സംസാരിച്ചു.
കാസർകോട്: (KasargodVartha) ഏഴാമത് അഖിലേന്ത്യാ പ്രകൃതി ചികിത്സ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ നുള്ളിപ്പാടിയിലെ ഗവ. ആയുർവേദ ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ. ഭാഗ്യലക്ഷ്മി സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ പി രമേഷ്, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു പി, രാമചന്ദ്രൻ സംസാരിച്ചു.
ജീവിതശൈലി രോഗങ്ങളെ പ്രകൃതി ചികിത്സ രീതികളിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ യോഗ പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ. പ്രതിഭ കെ സംസാരിച്ചു. ജില്ല ഹോമിയോപ്പതി ആശുപത്രിയിലെ ആയുഷ്മാൻ ഭവ യൂണിറ്റ് യോഗ - പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ. സിനു കുര്യാക്കോസ് ബോധവൽക്കരണ ക്ലാസും നയിച്ചു. ആശുപത്രി സിഎംഒ ഡോ. സ്വപ്ന കെഎസ് നന്ദി പറഞ്ഞു.
#NatureCure #Ayurveda #HealthAwareness #PublicHealth #LifestylePrevention #Kasaragod