മുസാഫിര്‍ എഫ് സിയും യേനപ്പോയ ആശുപത്രിയും വീണ്ടും കാരുണ്യത്തണല്‍ വിരിക്കുന്നു
Jun 8, 2016, 10:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 08.06.2016) മുസാഫിര്‍ എഫ് സിയും യേനപ്പോയ ആശുപത്രിയും വീണ്ടും കാരുണ്യത്തണല്‍ വിരിക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ യേനപ്പോയ സി ഒ ഒയും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. മുഹമ്മദ് അമീന്‍ വാനിയും മുസാഫിര്‍ എഫ് സി ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ഷാഫിയും ഒപ്പുവച്ചു.
ധാരണാപത്രം അനുസരിച്ച് മുസാഫിര്‍ നല്‍കുന്ന കാര്‍ഡ് ഉപയോഗപ്പെടുത്തി നിരവധി പേര്‍ക്ക് ശസ്ത്രക്രിയ അടക്കം ഭാഗികമായി സൗജന്യചികിത്സ തേടാം. ചില വിലകൂടിയ പരിശോധനകള്‍ സൗജന്യമായും വലിയ ശസ്ത്രക്രിയ അടക്കം പലതും ഭാഗികമായ ചെലവിലും നടത്തപ്പെടുന്ന കരാര്‍ ആണിത്.
ഈ ആനൂകൂല്യം ആഗ്രഹിക്കുന്ന രോഗികള്‍ക്കു മുസാഫിര്‍ ഓഫീസുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995997995. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം രാമന്തളിയിലേയും പരിസരത്തേയും നൂറുക്കണക്കിനു പാവപ്പെട്ട രോഗികള്‍ക്കു ആശ്വാസത്തിന്റെ കുളിരേകി മുസാഫിര്‍ എഫ് സി, മംഗളൂരു യേനപ്പോയ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് പ്രതീക്ഷിച്ചതിലും വന്‍ വിജയമായിരുന്നു.
Keywords : Payyannur, Hospital, Health, Club, Musafir FC, Yenepoya University.