പ്രമേഹവും ഹൃദ്രോഗവും അകറ്റാം; മൗലാന ആശുപത്രിയുടെ അമിതവണ്ണ ബോധവൽക്കരണ ക്യാമ്പ് കാസർകോട്ട്

● മെയ് 25 ഞായറാഴ്ച കാസർകോട് ആർ കെ മാളിൽ.
● അമിതവണ്ണത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യം.
● പ്രമേഹം, ഹൃദ്രോഗം തടയാൻ സഹായിക്കും.
● രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും.
● എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിക്കും.
● 2007 മുതൽ മൗലാന ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നു.
● അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നു.
കാസർകോട് : (KasargodVartha) പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ നേതൃത്വത്തിൽ 25 ന് ഞായറാഴ്ച കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ആർ കെ മാളിൽ ആരോഗ്യ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമിതവണ്ണ ശസ്ത്രക്രിയക്ക് പേര് കേട്ട മൗലാന ആശുപത്രിയിൽ കാസർകോട് ജില്ലയിൽ നിന്ന് നിരവധി പേർ ചികിത്സ തേടിയിരുന്നു. അമിതവണ്ണം, അമിതഭാരം എന്ന അവസ്ഥ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, അസ്ഥി - ബലക്ഷയ പ്രശ്നങ്ങൾ തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.
2007 മുതൽ മൗലാന ആശുപത്രിയിൽ അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയ നടത്തുന്നുണ്ട്. രണ്ടര ലക്ഷം രൂപയോളമാണ് ചിലവ്. ഭക്ഷണക്രമങ്ങളും, വ്യായാമമില്ലായ്മയും അമിതവണ്ണത്തിന് കാരണമാകും.
സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിക്കും. ഡോ. ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ മൗലാന ആശുപത്രി സർജൻ ഡോ. മുഹമ്മദ് ഇസ്മായിൽ, ചീഫ് ഓപ്പറേഷൻസ് ഓഫീസർ പി സി രാംദാസ്, പ്രകാശ്, ഫൈസൽ എന്നിവർ സംബന്ധിച്ചു.
കാസർകോട്ടെ മൗലാന ആശുപത്രിയുടെ അമിതവണ്ണ ബോധവൽക്കരണ ക്യാമ്പിനെക്കുറിച്ചറിയുക. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക!
Summary: Moulana Hospital is organizing an obesity awareness camp in Kasaragod on May 25th at RK Mall to help prevent conditions like diabetes and heart disease.
#ObesityAwareness #MoulanaHospital #Kasaragod #HealthCamp #DiabetesPrevention #HeartHealth