city-gold-ad-for-blogger

മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയുടെ ആവശ്യം അംഗീകരിച്ച് എംപി; ഉടൻ ആംബുലൻസ് സേവനം

MP Rajmohan Unnithan being received by HMC members at Mogral Unani Dispensary.
Photo: Arranged

● വിദൂര രോഗികൾക്ക് ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ട്.
● പാലിയേറ്റീവ് കെയർ രോഗികൾക്ക് ഏറെ പ്രയാസം.
● എച്ച്.എം.സി. അംഗങ്ങൾ എം.പി.യെ അറിയിച്ചു.
● ഡിസ്പെൻസറി പ്രവർത്തനം മെച്ചപ്പെടുത്താൻ ചർച്ച.

മൊഗ്രാൽ: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ മൊഗ്രാൽ ഗവൺമെൻറ് യൂനാനി ഡിസ്പെൻസറിക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അറിയിച്ചു. യൂനാനി ആശുപത്രി സന്ദർശനവേളയിൽ എച്ച്.എം.സി. അംഗങ്ങൾക്ക് അദ്ദേഹം ഉറപ്പുനൽകി.

ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ ആരംഭിച്ചതോടെ വിദൂര പ്രദേശങ്ങളിൽനിന്നുള്ള പാലിയേറ്റീവ് രോഗികൾക്ക് ആശുപത്രിയിൽ എത്താനും തിരികെ പോകാനും ബുദ്ധിമുട്ടുണ്ടെന്ന് യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷക്കീറ ലി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ എം.പി.യെ അറിയിച്ചു. ഇതിനെത്തുടർന്ന് എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് ആംബുലൻസ് അനുവദിക്കുമെന്ന പ്രഖ്യാപനം ഡിസ്പെൻസറിയിൽ വെച്ച് തന്നെ അദ്ദേഹം നടത്തി.

എം.പി.യുടെ സന്ദർശനവേളയിൽ ഡിസ്പെൻസറി എച്ച്.എം.സി. അംഗങ്ങൾ, സാമൂഹ്യപ്രവർത്തകരായ റിയാസ് കരീം, മുഹമ്മദ് അബ്ക്കോ, എ.എം. സിദ്ദീഖ് റഹ്‌മാൻ, ഡോ. രഹനത്ത്, ഡോ. അതുല്യ, ജോസ് എം.എസ്. എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് എം.പി.യെ സ്വീകരിച്ചു.

ഡിസ്പെൻസറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എച്ച്.എം.സി. അംഗങ്ങൾ എം.പി.യുമായി ചർച്ച ചെയ്യുകയും, പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാലിയേറ്റീവ് രോഗികൾക്ക് ചികിത്സയ്ക്കായി എത്തിച്ചേരാൻ ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാക്കുമെന്നും എം.പി. അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!


Summary: MP Rajmohan Unnithan has promised an ambulance service for the Mogral Unani Dispensary in Kumbala, following a request highlighting difficulties faced by palliative patients after the commencement of inpatient treatment.

#Mogral, #UnaniDispensary, #AmbulanceService, #RajmohanUnnithan, #PalliativeCare, #KeralaHealth

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia