സമഗ്ര ആരോഗ്യ പദ്ധതി; മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
Jul 18, 2016, 08:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/07/2016) സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഹരികിരണം സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പട്ടികജാതി വകുപ്പമായി സഹകരിച്ച് നടക്കാവ് കോളനി പരിസരത്തുള്ള യുദ്ധസ്മാരകത്തില്‍ നടത്തിയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത, പഞ്ചായത്ത് അംഗം പി കുഞ്ഞമ്പു, ഡോ. എം രാഗേഷ് കുമാര്‍, ഡോ. കെ പി നന്ദകുമാര്‍, ഡോ. എ വി സുരേഷ്, ഡോ. സുജയനായര്‍, ഡോ. എ വി വേണു, ഡോ. വി സുലേഖ എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ ആയുര്‍വേദ ഹോമിയോപ്പതി വിഭാഗങ്ങളിലെ വിദഗ്ദര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ യോഗ പരിശീലനത്തിനും ലഹരി ബോധവല്‍ക്കരണ ക്ലാസിനും ഡോ. പ്രീത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എ. വിജീഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. രക്ത പരിശോധന ക്യാമ്പ്, ഔഷധ സസ്യ പ്രദര്‍ശനം തുടങ്ങിയവയും നടന്നു.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നു. 350 പേര്‍ ആയുര്‍വേദഹോമിയോപ്പതി വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തി.
Keywords : Trikaripure, Medical-camp, Health, Inauguration, Mega Medical Camp.