മെഡിക്കല്‍ ഫാര്‍മസി നവീകരണത്തിനായി കെ എം സി സി ധനസഹായം നല്‍കി
Aug 17, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17.08.2016) തൃക്കരിപ്പൂര്‍ സി എച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഫാര്‍മസി നവീകരിക്കുന്നു. ഖത്തര്‍ കെ എം സി സിയുടെ സഹകരണത്തോടെയാണ് ഫാര്‍മസി നവീകരിക്കുന്നത്. ഫാര്‍മസിക്കായുള്ള സഹായം ഖത്തര്‍ കെ എം സി സി മുന്‍ ജില്ലാ പ്രസിഡണ്ട് എന്‍ വി ബഷീര്‍ സി എച്ച് സെന്റര്‍ ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജിക്ക് കൈമാറി.
തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സി എച്ച് സെന്റര്‍ കണ്‍വീനര്‍ എ സി അത്താവുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി കെ പി ഹമീദലി മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ ബാവ, നേതാക്കളായ അഡ്വ. എം ടി പി കരീം, പി വി മുഹമ്മദ് അസ്‌ലം, എസ് കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, എന്‍ എ മജീദ്, വി ടി ശാഹുല്‍ ഹമീദ്, കെ പി അബൂബക്കര്‍, വി പി പി ശുഹൈബ്, കെ എം കുഞ്ഞി, സുബൈര്‍ പള്ളത്തില്‍, ഖത്തര്‍ കെ എം സി സി മുന്‍ ജില്ലാ പ്രസിഡണ്ട് എന്‍ വി ബഷീര്‍, മണ്ഡലം പ്രസിഡണ്ട് എന്‍ എ ബഷീര്‍ പ്രസംഗിച്ചു.
ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന സി എച്ച് സെന്റര്‍ കണ്‍വീനര്‍ കെ എം കുഞ്ഞിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സദസും നടത്തി.
Keywords : Health, KMCC, Trikaripure, Fund, Medical Pharmacy.