city-gold-ad-for-blogger
Aster MIMS 10/10/2023

Mango Leaf | മാവിലകൾ വെറുതേ കളയല്ലേ, പോഷകങ്ങളുടെ കലവറയാണ്! ആരോഗ്യ ഗുണങ്ങൾ അറിയാം

Mango Leaf Benefits: Nature's Secret To Good Health
കാലങ്ങളായി ഭക്ഷണത്തിനും മരുന്നിനും മാങ്ങയുടെ ഇല ഉപയോഗിക്കുന്നുണ്ട് 

ന്യൂഡെൽഹി:  (KasargodVartha) മാമ്പഴം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ? എന്നാൽ മാവിലയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാമോ?  കാലങ്ങളായി ഭക്ഷണത്തിനും മരുന്നിനും മാങ്ങയുടെ ഇല ഉപയോഗിക്കാറുണ്ടെന്ന് അറിയാമോ, കൂടാതെ, ആത്മീയ ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. അതെ, അധികമാർക്കും അറിയാത്ത, ചില ഗുണങ്ങൾ നമ്മുടെ മാവിലയ്ക്കുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം. 

മാവിലയുടെ ഗുണങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ്. നമ്മുടെ ശരീരത്തിനകത്തെ വിഷാംശം ഇല്ലാതാക്കുവാനും വീക്കം കുറയ്ക്കാനും ഇവയ്ക്കു കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാങ്ങയുടെ ഇലകളിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത്, 20 മില്ലി ദിവസവും ഒരു പ്രാവശ്യം വെറും വയറ്റിൽ കഴിക്കുക. ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുകയും, വീക്കം കുറയ്ക്കുകയും ചെയ്തുകൊണ്ട്, വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

150 മില്ലി വെള്ളത്തിൽ 10-12 പച്ച മാവിലകൾ അരച്ച്, ഭക്ഷണത്തിന് മുമ്പ് ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഗർഭിണികൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം.

ചർമ സംരക്ഷണം

ഫംഗസ് അണുബാധ, മുറിവ് ഉണക്കൽ, സോറിയാസിസ് എന്നിവയ്ക്ക് 20-25 മാവിലകൾ കത്തിച്ച് ചാരം ശേഖരിക്കുക. ഇത് അൽപം വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്ത് പ്രശ്‌നമുള്ള ഭാഗത്ത് പുരട്ടുക.  

മുടികൊഴിച്ചിൽ കുറയ്ക്കുന്നു 

പുതിയ മാങ്ങയുടെ ഇലകൾ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും, കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കിഡ്നി, പിത്തസഞ്ചി എന്നിവയുടെ ആരോഗ്യം

1-2 ടീസ്പൂൺ മാവിലപ്പൊടി 150 മില്ലി വെള്ളത്തിൽ ലയിപ്പിച്ച്, രാത്രി മുഴുവൻ വെക്കുക. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നതു വഴി, വൃക്കയിൽ നിന്നും പിത്തസഞ്ചിയിൽ നിന്നും കല്ലുകൾ പുറന്തള്ളാൻ സാധിക്കുന്നു. ഇത് 21 ദിവസത്തേക്ക് കഴിക്കണം, അതിൽ കൂടുതലാകരുത്. ഒരു തവണ പരീക്ഷിച്ചു നോക്കുക. മാറ്റമുണ്ടെന്ന് തോന്നിയാൽ, അടുത്ത 21 ദിവസത്തേക്ക് ഇതേ ഡോസ് ആവർത്തിക്കുന്നതിൽ പ്രശ്നമില്ല.

മാവില കത്തിച്ച പുക, ശ്വസിക്കുന്നതു വഴി, തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്നും പറയുന്നു. അതോടൊപ്പം, ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം, വയറുവേദന, വയറിളക്കം എന്നിവയിൽ നിന്നും ആശ്വാസമേകുമെന്നാണ് പ്രമുഖ ജീവിത ശൈലി വിദഗ്ധ ശ്ലോക ജോഷി പറയുന്നത്. അതോടൊപ്പം, തളിര് മാവിലകൾ കുരുമുളകിനൊപ്പം ചവച്ചരച്ചു കഴിച്ചാൽ, വയറു വേദന ശമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മാമ്പഴ ഇലയുടെ ആത്മീയ ഗുണങ്ങൾ

മാമ്പഴത്തിൻ്റെ ഇലകൾ സാധാരണയായി അലങ്കാര വസ്തുക്കളായി ഉപയോഗിക്കുന്നു. ഈ തോരണം പൂജാ ആവശ്യങ്ങളിലും, മറ്റും ഐശ്വര്യത്തിൻ്റെ പ്രതീകമെന്നോണം, വാതിലിനു മുന്നിൽ കെട്ടിത്തൂക്കിയിടുന്നു. ആത്മീയപരമായി, ഇങ്ങനെ മാവിലകൾ തൂക്കിയിടുമ്പോൾ ആ മുറിയിലാകെ പോസിറ്റീവ് ഗുണങ്ങൾ നിറയുന്നു എന്നതാണ് വിശ്വാസം. മാവിലകൾ പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്നവയാണെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഇവ ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL