city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യ സ്ഥാപനങ്ങളിലെ സ്‌കാനിംഗ്, ലാബ് സംവിധാനം പരിശോധിക്കപ്പെടണം: മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്

കാസര്‍കോട്: (www.kasargodvartha.com 28/08/2016) ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും, സെന്ററുകളിലെയും, രക്ത, മല, മൂത്ര പരിശോധനാ ലാബുകളുടെയും, വിവിധ സ്‌കാനിംഗ് സംവിധാനങ്ങളുടെയും പ്രവര്‍ത്തന ക്ഷമത വിദഗ്ദ സര്‍ക്കാര്‍ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പല ലാബുകളും, സ്‌കാനിംഗ് സെന്ററുകളും യഥാര്‍ത്ഥ പരിശോധന റിപോര്‍ട്ടിന് പകരം ആശുപത്രികള്‍ക്ക് അനുകൂലമായ റിപോര്‍ട്ടാണ് നല്‍കുന്നത്.

മാത്രമല്ല ജില്ലയിലെ പല ലാബുകളിലെയും സാകാനിംഗ് സെന്ററുകളുടെയും ഫലം മംഗളൂരുവിലെയോ, മറ്റിടങ്ങളിലെയോ പരിശോധന ഫലവുമായി വ്യത്യസ്തയുണ്ടാകുന്ന സാഹചര്യം അത്യന്തം ഗൗരവതരവും മനുഷ്യത്വ രഹിതവുമാണെന്ന് യോഗം വിലയിരുത്തി. അതിനാല്‍ തന്നെ ഇത്തരം കേന്ദ്രങ്ങളിലെ പരിശോധനാ ഫലം വിശ്വാസ യോഗ്യമല്ലാതായിരിക്കുന്നു.

ആവശ്യമില്ലാത്ത പലതരം പരിശോധനയിലൂടെ രോഗികളെ കൊള്ളയടിക്കുന്ന ഇത്തരം ലാബുകളെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. കെ സി റഫീഖ്, ഷെരീഫ് മല്ലത്ത്, സുബൈര്‍ മല്ലം, ജലീല്‍ മല്ലം, ഹാരിസ് മുണ്ട പള്ളം, അര്‍ഷാദ് പാറ, അബ്ദു ചെറക്കാല്‍, സൈനുദ്ദീന്‍, ഖാദര്‍ കുമ്പളത്തോട്ടി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ സ്‌കാനിംഗ്, ലാബ് സംവിധാനം പരിശോധിക്കപ്പെടണം: മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്

Keywords : Club, Meeting, Health, Lab Test, Mallam New Sporting Club, Mallam new sporting club demands monitoring of Labs. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia