city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Acidity | എത്ര കടുത്ത നെഞ്ചെരിച്ചിലിനേയും ഇല്ലാതാക്കും; രാത്രിയില്‍ ഈ വെള്ളം ഒരു ഗ്ലാസ് കുടിച്ചുനോക്കൂ

Lemon Peel Ginger Water Benefits, Kochi, News, Top Headlines, Lemon Peel, Ginger Water, Benefits, Health Tips, Health, Kerala News

*വയര്‍ സ്തംഭനം, തികട്ടി വരല്‍, വയര്‍ പുകച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകുന്നു

* വയറിന്റെ പലഭാഗത്തും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്

കൊച്ചി:(KasargodVartha) പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. ഏതെങ്കിലും ഭക്ഷണം കഴിച്ചാല്‍ അപ്പോള്‍ തുടങ്ങും ഈ പ്രശ്‌നം. ഇത്തരം അവസ്ഥ കാരണം പലരും തങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്നും മാറി നല്‍ക്കുകയാണ്. ഇതിന് പ്രതിവിധിയായി ഓരോരുത്തര്‍ ഓരോന്ന് പറയും. അതെല്ലാം പരീക്ഷിക്കുമെങ്കിലും ഫലം കാണില്ല.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തവര്‍ വിരളമായിരിക്കും. വയര്‍ സ്തംഭനം, തികട്ടി വരല്‍, വയര്‍ പുകച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകുന്നു. വയറിന്റെ പലഭാഗത്തും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ അറിയുകയാണ് വേണ്ടത്. 

അതിനായി നാരങ്ങത്തോട്, അല്‍പം ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. എത്ര കടുത്ത നെഞ്ചെരിച്ചിലിനേയും ഈ വെള്ളം കുടിക്കുന്നതുവഴി ഇല്ലാതാക്കാം. 

തയ്യാറാക്കുന്ന വിധം:

നാരങ്ങത്തോടും ഇഞ്ചിയും മാത്രമാണ് ഈ പാനീയം തയാറാക്കാന്‍ വേണ്ടത്. അതിന് വേണ്ടി അല്‍പം നാരങ്ങത്തോട്, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് അല്‍പം വെള്ളം എടുത്ത് ഇത് നല്ലതു പോലെ തിളപ്പിക്കുക. വേണമെങ്കില്‍ മാത്രം  അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് ചേര്‍ക്കുന്നതിലൂടെ വെള്ളത്തിന്റെ കയ്പ്പ് മാറും എന്നേ ഉള്ളൂ. ഇത് ദിവസവും രാത്രി കിടക്കും മുന്‍പ് കുടിക്കാം. ഇതിലൂടെ ഏത് കടുത്ത നെഞ്ചെരിച്ചിലിനും പരിഹാരമാകും. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

*ദഹന പ്രശ്‌നങ്ങള്‍ക്ക് 

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത്തരത്തില്‍ പരിഹാരമുണ്ട്. നാരങ്ങത്തോട്, ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത വെള്ളം കുടിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. 

*കൊളസ്‌ട്രോള്‍ കുറക്കുന്നു 

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഈ പാനീയം. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും അകറ്റുന്നു.

*ഹൃദയത്തിന്റെ ആരോഗ്യം 

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പാനീയം സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് മികച്ചതാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട.

*പ്രമേഹത്തിന് പരിഹാരം

 പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് നാരങ്ങ ഇഞ്ചി പാനീയം. ഇത് പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഈ പാനീയം ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 

*രക്തസമ്മര്‍ദം കുറയ്ക്കുന്നു 

രക്തസമ്മര്‍ദം കുറക്കാനും മികച്ചതാണ് ഈ പാനീയം.  കിടക്കും മുന്‍പ് ഒരു ഗ്ലാസ് കഴിക്കാന്‍ ശ്രദ്ധിക്കണം. അതിലൂടെ ആരോഗ്യത്തിന് മികച്ച ഫലം ലഭിക്കുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia