city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Warning | ഉരുൾപൊട്ടലും ശക്തമായ മഴയും: പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ നിതാന്ത ജാഗ്രത; ആരോഗ്യ പരിരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

landslides and heavy rains extreme vigilance to avoid epide
Image generated by Meta AI

ഉരുൾപൊട്ടൽ; രോഗവ്യാപന ഭീതി; ആരോഗ്യ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: (KasaragodVartha) വയനാട്ടിലെ ഉരുൾപൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രളയത്തെത്തുടർന്ന് വെള്ളത്തിലൂടെയും, മൃഗങ്ങളിൽ നിന്നും, പ്രാണികളിൽ നിന്നും പകരുന്ന രോഗങ്ങൾ എന്നിവ പോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ട്. 

എലിപ്പനി:

എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.

അവശ്യ മരുന്നുകൾ:

എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ, ഒ.ആർ.എസ്., സിങ്ക്, ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യത കുറവ് മുൻകൂട്ടി അറിയിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാൽ ചികിത്സിക്കാനുള്ള ആന്റി സ്നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആശുപത്രികൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കണവും, ദുരിതബാധിത പ്രദേശങ്ങളിൽ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങളും ഉറപ്പാക്കണം. ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ടുകൾ തുടങ്ങിയവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പുകടി, ഇഴജന്തുക്കൾ തുടങ്ങിയവയുടെ ആക്രമണം ഒഴിവാക്കാൻ സുരക്ഷാ നടപടികളും കൈക്കൊള്ളണം. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളിൽ ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ക്യാമ്പുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസർ ഉണ്ടായിരിക്കണം. ക്യാമ്പുകളിൽ ഡയാലിസിസ്, കീമോതെറാപ്പി മുതലായ ചികിത്സയിലുള്ള രോഗികൾക്ക് തുടർന്നുള്ള ചികിത്സയും ഉറപ്പാക്കണം.ദീർഘകാല  രോഗങ്ങള്‍ക്ക് പതിവായി മരുന്ന് കഴിക്കുന്നവര്‍ അത് തുടരേണ്ടതാണ്. സൂരക്ഷിതമല്ലാത്ത മേഖലകളിൽ വസിക്കുന്നവർ നിർദ്ദേശം ലഭിച്ച ഉടൻ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണ്.

 പക്ഷി മൃഗങ്ങളുടെ ശവശരീരങ്ങൾ കണ്ടാൽ, അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി സംസ്‌കരിക്കേണ്ടതാണ്.

landslides and heavy rains extreme vigilance to avoid epide

പകർച്ചവ്യാധി നിയന്ത്രണം:

. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അണുബാധ തടയാൻ സഹായിക്കും.
. മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്.
. പഴകിയ ഭക്ഷണം കഴിക്കരുത്.
. പനി, വയറിളക്കമോ ഉള്ളപ്പോൾ ഉടൻ ചികിത്സ തേടണം.


ദുരിതാശ്വാസ ക്യാമ്പുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നല്‍കേണ്ടതുള്ളൂ.
. കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ക്ലോറിനേറ്റ് ചെയ്യണം.
. ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരം ആഴ്ചയിൽ രണ്ടുതവണ അണുനശീകരണം നടത്തണം.
. ക്യാമ്പുകളിൽ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടത്തണം.
. ക്യാമ്പുകളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിന് ഫോഗിംഗും മറ്റ് വെക്ടർ നിയന്ത്രണ പ്രവർത്തനങ്ങളും നടത്തണം.
. ഗർഭിണികൾ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കണം.
. രോഗലക്ഷണങ്ങളുള്ളവരെ മാറ്റി താമസിപ്പിക്കണം.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia