city-gold-ad-for-blogger

കുണിയ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അഞ്ച് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

A symbolic photo of food poisoning in a hostel or cafeteria.
Photo Credit: Website/ Kuniya College

● കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായിരുന്നു.
● ആരോഗ്യനില ആരുടെയും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.
● സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു.

പെരിയ: (KasargodVartha) കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള കുണിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും ബാധിച്ച് അഞ്ച് വിദ്യാർത്ഥികളെ ചെർക്കള സി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും വിദ്യാർത്ഥികൾക്ക് സമാനമായ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില മോശമായവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 900 ഓളം കുട്ടികൾ താമസിച്ച് പഠിക്കുന്ന കോളജിൽ കുറച്ച് കുട്ടികൾക്ക് മാത്രം അസ്വസ്ഥത ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. വിവിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകരും കോളേജിലെത്തി പരിശോധന നടത്തി. ഹോസ്റ്റലും അടുക്കളയും ശുചിത്വം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
 

kunia college hostel food poisoning


അതേസമയം, ഭക്ഷ്യവിഷബാധയാണോ അതോ വെള്ളത്തിലൂടെയാണോ ഈ സ്ഥിതിവിശേഷം ഉണ്ടായതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
 

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Five students hospitalized due to suspected food poisoning.

#FoodPoisoning, #Kasaragod, #Hostel, #Kerala, #Health, #Education

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia