city-gold-ad-for-blogger

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; ബിജെപി പ്രവർത്തകർ ആശുപത്രി വളഞ്ഞു, സംഘർഷാവസ്ഥ

Youth Dies After Accident Allegedly Due to Treatment Negligence at Kumbala Hospital
Photo: Arranged

● ആരിക്കാടിയിലെ ബിജെപി പ്രവർത്തകൻ ഹരീശ ആണ് കുമ്പള സഹകരണ ആശുപത്രിയിൽ വെച്ച് മരിച്ചത്.
● ചികിത്സാപരമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ഓക്സിജൻ്റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.

കുമ്പള: (KasargodVartha) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ച യുവാവിന് മതിയായ ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചതായി ഗുരുതര ആരോപണം. ഇതോടെ മരിച്ചയാളുടെ ബന്ധുക്കളും ബിജെപി പ്രവർത്തകരും ആശുപത്രി വളഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.


ആരിക്കാടി ബംബാണ സ്വദേശിയും മംഗളൂരിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുമായ ഹരീശ (37) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പെർവാഡ് ദേശീയപാതയിൽ വെച്ച് ഹരീശ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബന്ധുക്കളുടെ ഗുരുതര ആരോപണം

യുവാവിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറെടുത്തിരുന്നു. എന്നാൽ, ഇവിടെത്തന്നെ ചികിത്സ നൽകാൻ സാധിക്കുമെന്ന് പറഞ്ഞ് ഡോക്ടർ ഹരീശയെ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അപകടത്തിൽ ഹരീശയുടെ തുടയെല്ലിനും വൃഷണസഞ്ചിക്കുമാണ് പ്രധാനമായും പരിക്കേറ്റത്. ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ 3:30 മണിയോടെ യുവാവിൻ്റെ നാഡിമിടിപ്പ് കുറഞ്ഞു. ഇതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ 8:30-ഓടെ ഹരീശ മരണപ്പെടുകയായിരുന്നു.
മതിയായ ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ വെച്ച് 'പന്താടുകയായിരുന്നു'വെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

Youth Dies After Accident Allegedly Due to Treatment Negligence at Kumbala Hospital BJP Workers Protest Leads to Tension

ആശുപത്രി വളഞ്ഞ് ബിജെപി പ്രതിഷേധം


മരിച്ച ഹരീശ ബിജെപി പ്രവർത്തകനായിരുന്നു. വിവരമറിഞ്ഞ് രാവിലെ 9:30-ഓടെ ബിജെപി പ്രവർത്തകർ ആശുപത്രിയിലേക്ക് എത്തുകയും ആശുപത്രി വളഞ്ഞ് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ ആശുപത്രി പരിസരം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങി.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബന്ധുക്കളുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തുകയായിരുന്നു. ചർച്ചയെ തുടർന്ന്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിൽ ബന്ധുക്കൾ എത്തിച്ചേർന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

ആശുപത്രിയുടെ വിശദീകരണം

അതേസമയം, യുവാവിൻ്റെ മരണത്തിൽ ചികിത്സാപരമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ വൈകിയെന്ന വാദം ശരിയല്ലെന്നും ഓക്സിജൻ്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.
കൂടാതെ, മംഗളൂരിലേക്ക് കൊണ്ടുപോകാൻ ആശുപത്രി നിർദ്ദേശിച്ചിട്ടും ഇവിടെത്തന്നെ ചികിത്സ മതിയെന്ന് ബന്ധുക്കൾ രേഖാമൂലം അറിയിക്കുകയായിരുന്നു എന്നും അധികൃതർ പറയുന്നു. രോഗിയുടെ ശരീരത്തിൽ മദ്യത്തിൻ്റെ (ആൽക്കഹോൾ) സാന്നിധ്യം ഉണ്ടായിരുന്നതിനാൽ സ്കാനിംഗ് പരിശോധനാ ഫലം കൃത്യമായി ലഭിക്കാത്തത് ചികിത്സയ്ക്ക് തടസ്സമായിരുന്നു എന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Youth dies after an accident; negligence alleged at Kumbala hospital.

#KumbalaProtest #HospitalNegligence #KasargodNews #BJPProtest #AccidentDeath #MedicalMalpractice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia