city-gold-ad-for-blogger

പകർച്ചപ്പനിയും രോഗവ്യാപനവും രൂക്ഷമാകുമ്പോൾ കുമ്പള സി എച്ച് സിയിൽ അടിസ്ഥാന സൗകര്യമില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു

Kumbala CHC Faces Infrastructure Issues Amidst Spreading Fever and Diseases
Photo: Special Arrangement

● രോഗവ്യാപനം രൂക്ഷമായിട്ടും പ്രതിവിധിയില്ല.
● ഐസിഎംആർ നിർദ്ദേശങ്ങൾ പോലും നടപ്പിലാക്കാനായിട്ടില്ല.
● കോട്ടയത്തെ കെട്ടിട അപകടത്തിന് ശേഷമാണ് നടപടി തുടങ്ങിയത്.
● കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.


കുമ്പള: (KasargodVartha) ജില്ലയിൽ പകർച്ചപ്പനിയും, ചുമയും, കഫവും, മഞ്ഞപ്പിത്തവുമായി ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുമ്പോൾ, അടിസ്ഥാന സൗകര്യ വികസനമില്ലാത്തത് കുമ്പള സി.എച്ച്.സി.യിൽ രോഗികൾക്ക് ദുരിതമാകുന്നു. ചോർന്നൊലിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ ഒഴിവാക്കിയതോടെയാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ രോഗികളും, ആശുപത്രി ജീവനക്കാരും പ്രയാസപ്പെടുന്നത്.

അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടുടമ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിന്റെ ഈ നിർദ്ദേശം. ഇതിനെത്തുടർന്നാണ് കുമ്പള സി.എച്ച്.സി.യിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് രോഗികളെയും, പരിശോധനയും, ഫാർമസിയും മാറ്റിയത്. ഗുരുതരമായ ബലക്ഷയം കണ്ടെത്തിയ ഈ കെട്ടിടത്തിന് 65 വർഷത്തോളം പഴക്കമുണ്ടായിരുന്നു. എന്നാൽ, ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കെട്ടിട നിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും കാലതാമസം നേരിടുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാണ് കുമ്പള സി.എച്ച്.സി. പ്രവർത്തിക്കുന്നത്.

അതിനിടെ, ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന പരിശോധനകൾ പരിഷ്കരിച്ച് കഴിഞ്ഞ മാസം ഐ.സി.എം.ആർ. പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ പട്ടികയനുസരിച്ച് ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഡെങ്കിപ്പനി പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിൾ ശേഖരിക്കാൻ സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ കൂടുതൽ പരിശോധനകൾ എത്തിച്ച് രോഗനിർണയം കാര്യക്ഷമാക്കുകയാണ് പരിഷ്കരണത്തിലൂടെ ഐ.സി.എം.ആർ. ലക്ഷ്യമിട്ടിരുന്നത്. 2019-ന് ശേഷമാണ് വീണ്ടും ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നിട്ടുപോലും ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

 

കുമ്പള സി.എച്ച്.സി.യിലെ ഈ പ്രശ്നങ്ങൾക്ക് എന്ത് പരിഹാരമാണ് കാണുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Article Summary: Kumbala CHC lacks basic facilities due to old building.

#HealthNews #Kasaragod #Kumbala #PublicHealth #KeralaHealth #Healthcare

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia