city-gold-ad-for-blogger

കേരളത്തിന് എയിംസ് അടുത്ത വർഷം ലഭിക്കും; കോഴിക്കോടിന് തന്നെ സാധ്യതയെന്ന് സൂചന

 Generic image of an AIIMS hospital building
Representational Image generated by Gemini

● 2026-27 വർഷത്തെ പദ്ധതികൾക്കൊപ്പമാകും കേരളത്തെ പരിഗണിക്കുക.
● കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.
● ആരോഗ്യ ആക്ടിവിസ്റ്റ് ഡോ കെ വി ബാബുവിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് സ്ഥിരീകരണം.
● സ്ഥലം കണ്ടെത്തി പ്രൊപ്പോസൽ സമർപ്പിച്ചത് കോഴിക്കോട് കിനാനൂരിൽ മാത്രമാണ്.
● ഇക്കാരണത്താൽ കോഴിക്കോടിന് എയിംസ് ലഭിക്കാൻ കൂടുതൽ സാധ്യത.

ന്യൂഡൽഹി: (KasargodVartha) പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ആദ്യഘട്ടം 2026 മാർച്ചിൽ അവസാനിക്കും. അതിനാൽ 2026-27 വർഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതികൾക്കൊപ്പമാകും കേരളത്തെ പരിഗണിക്കുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ ആക്ടിവിസ്റ്റ് ഡോ കെ വി ബാബുവിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ആരോഗ്യമന്ത്രാലയം ഇത് വ്യക്തമാക്കിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

എയിംസ് കേരളത്തിൽ എവിടെയാണ് അനുവദിക്കേണ്ടത് എന്ന കാര്യത്തിൽ തർക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ അനുകൂല പ്രതികരണം. സംസ്ഥാന സർക്കാർ കോഴിക്കോട് കിനാനൂരിൽ സ്ഥലം ഏറ്റെടുത്ത് അതിന്റെ രേഖകളും മറ്റും ഉൾപ്പെടുത്തി പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

മറ്റുള്ള ഒട്ടേറെ ജില്ലകളുടെ പേര് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ സംഘടനകളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും എവിടെയും സ്ഥലം കണ്ടെത്തുകയോ അതിന്റെ രേഖകൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. അതിന് റവന്യൂ വകുപ്പ് ഇതുവരെ തയ്യാറായിട്ടുമില്ല. ആവശ്യം മുൻനിർത്തി മാത്രം എയിംസ് കേന്ദ്രസർക്കാരിന് പരിഗണിക്കാനുമാവില്ല. 

അതുകൊണ്ടുതന്നെ സ്ഥലം കണ്ടെത്തി രേഖകൾ സമർപ്പിച്ച കോഴിക്കോടിന് തന്നെ കേന്ദ്രസർക്കാർ എയിംസ് അനുവദിക്കുമെന്നാണ് പൊതുവെ കരുതുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കിടുക 

Article Summary: Kerala is likely to get AIIMS in 2026-27, with Kozhikode as the frontrunner due to land and document submission.

#KeralaAIIMS #AIIMS #Kozhikode #HealthNews #PMSSY #CentralGov

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia