city-gold-ad-for-blogger

ഷവർമ വീണ്ടും വില്ലനായി; 15 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, ആശുപത്രിയിൽ

Children receiving medical attention at a hospital after a suspected shawarma food poisoning incident in Kasaragod, Kerala.
Photo: Special Arrangement

● പള്ളിക്കരയിലെ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയത്.
● ഹോട്ടലിൽ നിന്ന് നൽകിയത് പഴകിയ ഷവർമയാണെന്ന് ആരോപണം.
● സംഭവസ്ഥലത്ത് പ്രതിഷേധവും ചെറിയ സംഘർഷാവസ്ഥയും ഉണ്ടായി.
● ബേക്കൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
● ആരോഗ്യ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

ബേക്കൽ: (KasargodVartha) ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച 15ഓളം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറുവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിന പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. എന്നാൽ, പള്ളി പരിസരത്ത് പാചകം ചെയ്ത ഭക്ഷണം മതിയാകാതെ വന്നതോടെ ശേഷിച്ചവർക്കായി സമീപത്തെ ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി നൽകുകയായിരുന്നു. ഇതാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ കാരണമായതെന്നാണ് പരാതി.

ഹോട്ടലിൽ നിന്ന് നൽകിയത് പഴകിയ ഷവർമയാണെന്ന് ആരോപണമുയർന്നു. ഇതേത്തുടർന്ന് ആളുകൾ ഹോട്ടലിന് മുന്നിൽ പ്രതിഷേധിക്കുകയും ചെറിയ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പൊലീസ് ആശുപത്രിയിലും എത്തി വിവരങ്ങൾ ശേഖരിച്ചു.

ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ (13) എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് കുട്ടികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണം? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കൂ.

Article Summary: 15 children hospitalized in Kasaragod with food poisoning after eating shawarma.

#Kasaragod #FoodPoisoning #Shawarma #HealthAlert #Bekal #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia