Ramadan Care | കാസർകോട് ജനറൽ ആശുപത്രിയിൽ സി എച്ച് സെൻ്റർ നോമ്പ് തുറ കൗണ്ടർ ആരംഭിച്ചു

● ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചാണ് കൗണ്ടർ ആരംഭിച്ചത്.
● റമദാനിലെ എല്ലാ ദിവസവും നോമ്പ് തുറക്കൊപ്പം അത്താഴവും ഇവിടെ നിന്ന് ലഭിക്കും.
● കഴിഞ്ഞ മൂന്ന് വർഷമായി ജനറൽ ആശുപത്രിയിൽ സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറ സംഘടിപ്പിച്ച് വരുന്നു.
● ഡോക്ടർമാരും ആശുപത്രി ജീവനക്കാരും സുമനസ്സുകളും ഈ സംരംഭത്തിൽ സഹകരിക്കുന്നു.
കാസർകോട്: (KasargodVartha) ജീവകാരുണ്യ സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നൽകുന്ന കൗണ്ടർ ആശുപത്രി കോമ്പൗണ്ടിൽ തുറന്നു. റമളാനിലെ എല്ലാ ദിവസവും നോമ്പ് തുറക്കൊപ്പം അത്താഴവും ഇവിടെ നിന്ന് നൽകും.
ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെൻ്റർ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ജനറൽ ആശുപത്രിയിൽ സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇപ്രാവശ്യം ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് നോമ്പ് തുറയും അത്താഴവും നൽകുന്നത്. ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും, സുമനസ്സുകളുമെല്ലാം ഇതിനോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, ജില്ലാ ഭാരവാഹികളായ അബ്ദുല്ലക്കുത്തി ചെർക്കള, ഹാരിസ് ചൂരി, സി.എച്ച് സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, കോ-ഓഡിനേറ്റർ അഷ്റഫ് എടനീർ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ്, മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ കെ.ബി കുഞ്ഞാമു, മണ്ഡലം ഭാരവാഹികളായ എം.എച്ച് മഹ്മൂദ്, ടി.ഇ മുക്താർ, നാസർ ചെർക്കളം, മുനിസിപ്പൽ പ്രസിഡൻ്റ് കെ.എം ബഷീർ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അൻവർ ചേരങ്കൈ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, പി.ടി.എച്ച് ജില്ലാ കോഡിനേറ്റർ ജലീൽ കോയ, കെ.എം.സി.സി ഭാരവാഹികളായ സഫ്‌വാൻ അണങ്കൂർ, സിഫാസ് പട്ടേൽ, ഹാരിസ് ബ്രദേഴ്സ്, ഹാരിസ് പി.ബി.എസ്, നഗരസഭ കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫൽ തായൽ, ജലീൽ തുരുത്തി, ഷഫീഖ് പി.ബി.എസ്, റഹ്മാൻ തൊട്ടാൻ, മാഹിൻ കുന്നിൽ, അൻവർ കോളിയടുക്കം, അഷ്ഫാഖ് തുരുത്തി, മുസമ്മിൽ ടി.എച്ച്, കലന്തർ ഷാഫി, മുസമ്മിൽ എസ്.കെ ഫിർദൗസ്നഗർ, ഖലീൽ ഷെയ്ഖ്, അനസ് കണ്ടത്തിൽ, പൈച്ചു ചെർക്കള, സാബിർ ബെള്ളിപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ.
The C.H. Center, in collaboration with Dubai KMCC Kasaragod Mandal Committee, has started a Ramadan Iftar counter at Kasaragod General Hospital. The counter provides Iftar meals and dinner to patients and their attendants every day during Ramadan, continuing the center's commendable charitable services.
#Kasaragod #Ramadan #Iftar #Charity #CommunityService #HospitalSupport