World AIDS Day | കാസർകോട് ജനറൽ ആശുപത്രിയിൽ എയ്ഡ്സ് ബോധവൽക്കരണത്തിന് തിരി കൊളുത്തി
● ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുകുതിരികളുമായി സഞ്ചരിച്ചു.
● റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ. ബി നാരായണനായക് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു.
● ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് റാലി ചടങ്ങിന് നേതൃത്വം നൽകി.
കാസർകോട്: (KasargodVartha) ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. എ.ആർ.ടി സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി പരിസരത്ത് റെഡ് റിബൺ ദീപം തെളിയിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുകുതിരികളുമായി സഞ്ചരിച്ചു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് റാലി ചടങ്ങിന് നേതൃത്വം നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ. ബി നാരായണനായക് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു. ഐ.എം.എ സെക്രട്ടറി അണ്ണപ്പ കാമത്ത്, എ.ആർ.ടി സെന്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന, കെ.ഡി.എൻ. പി. പ്ലസ് പ്രൊജക്ട് ഡയറക്ടർ കുഞ്ഞികൃഷ്ണൻ, കോഡിനേറ്റർ കെ പൂർണ്ണിമ എന്നിവർ സംസാരിച്ചു.
‘അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ’ എന്ന പ്രമേയത്തിൽ തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ നടത്തും.
#AIDSAwareness #WorldAIDSDay #Kasaragod #RedRibbon #HealthCampaign #HIVPrevention