city-gold-ad-for-blogger

കാസർകോടിന് അത്യാധുനിക പ്രമേഹ-വൃക്ക ചികിത്സാകേന്ദ്രം; ഡയാ ലൈഫ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു

Karnataka Speaker U.T. Khader speaking at the inauguration of Dia Life Hospital in Kasaragod.
Photo: Arranged

● 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രമേഹ-വൃക്ക പരിചരണ കേന്ദ്രം.
● അത്യാധുനിക ചികിത്സാ സൗകര്യങ്ങളുണ്ട്.
● വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
● പുലിക്കുന്നിലാണ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്.


കാസർകോട്: (KasargodVartha) ആതുര ചികിത്സാ രംഗത്ത് ആറ് വർഷത്തെ സേവന പാരമ്പര്യവുമായി ഡയാ ലൈഫ് ഡയബറ്റിസ് & കിഡ്നി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. പുലിക്കുന്നിൽ ടൗൺ ഹാളിന് സമീപം ഏപ്രിൽ 24-ന് വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു.

Exterior view of Dia Life Diabetes & Kidney Super Speciality Hospital, Kasaragod.
ഉദ്ഘാടന ചടങ്ങിൽ കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, നാലപ്പാട് അക്കാദമി ചെയർമാൻ എൻ.എ. മുഹമ്മദ്, സി.പി.എം ഏരിയ സെക്രട്ടറി ടി.എം.എ. കരീം, മുൻ ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശ്വിനി കെ.എൽ., മംഗളൂർ ജനപ്രിയ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ബഷീർ, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ കുന്നുങ്കൈ, സയ്യിദ് യഹ്‌യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട, കർണാടക കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. ഷാഹിദ്, അബ്ദുൽ ഖാദർ നാലപ്പാട്, ടി.എ. ഷാഫി തുടങ്ങിജനപ്രതിനിധികൾ ഉൾപ്പെടെ വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
ഡയാ ലൈഫ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ.കെ സ്വാഗതം ആശംസിച്ചു. ഡോക്ടർ മൊയ്‌ദീൻ നഫ്സീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിൻ മൻസൂർ നന്ദി പ്രകാശിപ്പിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രമേഹ-വൃക്ക പരിചരണ കേന്ദ്രമാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ കിടത്തി ചികിത്സാ വിഭാഗവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഈ അത്യാധുനിക ചികിത്സാ കേന്ദ്രത്തെക്കുറിച്ച് കൂടുതൽ ആളുകൾ അറിയട്ടെ! ഷെയർ ചെയ്യുക!


Summary: Dia Life Diabetes & Kidney Super Speciality Hospital, with six years of service, has launched its expanded facility in Pulikkunnu, Kasaragod. The hospital, inaugurated by Karnataka Speaker U.T. Khader, is a 24/7 comprehensive diabetes and kidney care center equipped with advanced treatment facilities.


#DiaLifeHospital, #KasaragodHealthcare, #KidneyCare, #DiabetesTreatment, #UTKhader, #NewHospital

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia