city-gold-ad-for-blogger

കാസർകോട് സി എച്ച് സെന്റർ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Sadiqali Shihab Thangal inaugurating Kasaragod CH Centre dialysis unit
Photo: Special Arrangement

● മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മെഷീനുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
● വിൻടെച്ച് ആശുപത്രിയുമായി സഹകരിച്ച് തുടങ്ങിയ ആദ്യ യൂണിറ്റിൽ നിലവിൽ അമ്പതോളം രോഗികൾക്ക് സേവനം ലഭിക്കുന്നു.
● ഓരോ മാസവും 600-ൽ പരം ഡയാലിസിസുകൾ തികച്ചും സൗജന്യമായാണ് നൽകുന്നത്.
● കൂടുതൽ രോഗികൾക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിപുലീകരണം.
● ജില്ലയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

കാസർകോട്: (KasargodVartha) ജീവകാരുണ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർകോട് സി എച്ച് സെന്ററിന്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

കാസർകോട് ബാങ്ക് റോഡിലുള്ള അരമന ആർക്കേഡ് ബിൽഡിംഗിലാണ് പതിനാല് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ യൂണിറ്റ് തയ്യാറാക്കിയത്.

കഴിഞ്ഞ വർഷമാണ് എട്ട് മെഷീനുകൾ ഉൾപ്പെടുന്ന സി എച്ച് സെന്ററിന്റെ ആദ്യ യൂണിറ്റ് വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ അമ്പതോളം പാവപ്പെട്ട രോഗികൾക്ക് ഓരോ മാസവും അറുനൂറിൽപരം ഡയാലിസിസ് തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. കൂടുതൽ രോഗികൾക്ക് ആശ്വാസമേകാനാണ് രണ്ടാമത്തെ യൂണിറ്റും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ചടങ്ങിൽ സി എച്ച് സെന്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മെഷീനുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. 

ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ട്രഷറർ സി ടി അഹ്‌മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്‌ദുൾ റഹ്‌മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ് എം എൽ എ, പി എം മുനീർ ഹാജി, യഹിയ തളങ്കര, അബ്ദുൾ കരീം സിറ്റിഗോൾഡ്, എം പി ഷാഫി ഹാജി, അഷ്‌റഫ് എടനീർ, അൻവർ ചേരങ്കൈ, ജലീൽ കോയ, ഹനീഫ അരമന, ടി എ മൂസ, അബ്ദുല്ലക്കുത്തി ചെർക്കള, ഹാരിസ് ചൂരി, ബഷീർ വെള്ളിക്കോത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്‌ദുൾ ഖാദർ, കെ ബി മുഹമ്മദ് കുഞ്ഞി, സാഹിന സലിം, ഹംസ തൊട്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹനീഫ ചെർക്കള, ഖാളി മുഹമ്മദ്, സലാം കന്യപ്പാടി, നവാസ് അണങ്കൂർ, ഹനീഫ ടി ആർ, അറഫാത്ത് ഷെംനാട്, മുഹമ്മദ് ഹാജി മദീന, അസീസ് കളത്തൂർ, സഹീർ ആസിഫ്, മുംതാസ് സമീറ, കെ എം ഹനീഫ, കെ എ അബ്‌ദുല്ലക്കുഞ്ഞി, വി പി അബ്‌ദുൾ ഖാദർ, റഹ്‌മാൻ ഗോൾഡൻ, മുത്തലിബ് പാറക്കെട്ട്, അഡ്വ. ഹനീഫ് ഹുദവി, ഇബ്രാഹിം ഖലീൽ ഹുദവി, പി ബി ഷഫീഖ്, പി ബി സലാം, അമീർ അജ്ഫാൻ, ഇർഫാന ഇബ്‌ബാൽ, ഹനീഫ കട്ടക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ കാരുണ്യ പ്രവർത്തനം മറ്റുള്ളവരിലേക്കും എത്തിക്കാൻ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Kasaragod CH Centre's second free dialysis unit inaugurated by Sadiqali Shihab Thangal at Bank Road.

#Kasaragod #CHCentre #FreeDialysis #SadiqaliShihabThangal #Charity #KasargodVartha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia