city-gold-ad-for-blogger

കനിവ് 108 ആംബുലൻസുകളിൽ എഇഡി നിർബന്ധമാക്കി; ഹൃദയാഘാതം തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നിർദേശം

Kaniv-108 Ambulances Mandated to Carry AED
Photo Credit: Facebook/108 Ambulance Service

● പൊതുപ്രവർത്തകനായ എം വി ശില്പരാജ് 2023-ൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
● സംസ്ഥാനത്ത് പ്രതിവർഷം 62,000 പൗരന്മാർക്ക് ഹൃദയാഘാതം വരുന്നുണ്ടെന്ന് പഠനം.
● എ ഇ ഡി ഉപയോഗിച്ചാൽ ഹൃദയാഘാതം വന്ന വ്യക്തിയെ 70 ശതമാനത്തിൽ കൂടുതൽ രക്ഷിക്കാൻ സാധ്യതയുണ്ട്.
● ആഭ്യന്തര വകുപ്പിൻ്റെ എമർജൻസി വാഹനങ്ങളിലും എ ഇ ഡി ഉൾപ്പെടുത്തുന്നത് ഉചിതമാണെന്ന് അഭിപ്രായം.
● ഒരു ഉപകരണത്തിന് 1.5 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്.

ചെറുവത്തൂർ: (KasargodVartha) കനിവ് 108 ആംബുലൻസുകളിൽ ഹൃദയാഘാതം തടയുന്നതിനുള്ള ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) നിർബന്ധമാക്കിയതിന് പിന്നാലെ ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് കാസർകോട് ജോയിൻ്റ് ഡയറക്ടർ പഞ്ചായത്ത് ഭരണസമിതികൾക്ക് നിർദേശം നൽകി.

പൊതുപ്രവർത്തകനും തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് കോർപ്സ് അംഗവുമായ എം വി ശില്പരാജ് ആരോഗ്യ വകുപ്പിനും ആഭ്യന്തരം വകുപ്പിനും 2023-ൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ സുപ്രധാന തീരുമാനം എടുത്തത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) നടത്തിവരുന്ന കനിവ് 108 പദ്ധതിയിലെ എല്ലാ ആംബുലൻസുകളിലും എ ഇ ഡി ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് ശില്പരാജിനെ അറിയിക്കുകയും ചെയ്തു.

ജീവൻ രക്ഷാ സാധ്യത

2022-ലെ ഒരു പഠനത്തിൽ സംസ്ഥാനത്ത് പ്രതിവർഷം 62,000 പൗരന്മാർക്ക് ഹൃദയാഘാതം വരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹൃദയാഘാതം വരുന്ന സാഹചര്യങ്ങളിൽ സി പി ആർ നൽകുകയാണ് ചെയ്യേണ്ടത്. ഈ ഘട്ടത്തിൽ എ ഇ ഡി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയാഘാതം മൂലം അവസാന നിലയിലായ വ്യക്തിയെ 70 ശതമാനത്തിൽ കൂടുതൽ സാധ്യതയുള്ളവരെ പോലും രക്ഷിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ഒരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശില്പരാജ് നിവേദനം സമർപ്പിച്ചത്.

ആഭ്യന്തര വകുപ്പിന് കീഴിലുള്ള എമർജൻസി സർവീസ് വാഹനങ്ങളിലും എ ഇ ഡി ഉൾപ്പെടുത്തുന്നത് ഉചിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കാസർകോട് ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിലേക്ക് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ എല്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്കും ചർച്ച ചെയ്യുന്നതിനായി കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഉപകരണത്തിന് 1.5 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്.

'സർക്കാർ ശില്പരാജിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് പുതിയ ടെൻഡർ വിളിക്കുമ്പോൾ എ ഇ ഡി നിർബന്ധമാക്കിയത് എമർജൻസി സർവീസ് മേഖലയ്ക്ക് ഏറെ ഉപകാരപ്രദമായി തീരുമെന്ന്,' ശിൽപ്പരാജ് കാസർകോട് വാർത്തയോട് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാരിൻ്റെ 315 കനിവ് 108 ആംബുലൻസുകളാണ് പ്രവർത്തിക്കുന്നത്.

ഈ ജീവൻ രക്ഷാ പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Kaniv-108 ambulances must have AEDs; local bodies told to fund the device.

#AED #Kani108 #HeartAttack #EmergencyService #KeralaHealth #LocalGovernance

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia