First Aid | ജനമൈത്രി പൊലീസും കിംസ് സൺറൈസ് ആശുപത്രിയും ചേർന്ന് വിദ്യാർഥികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു
Updated: Nov 30, 2024, 16:28 IST
Photo: Arranged
● ഡോ. നവാസ്, ഡോ. അഖിൽ പ്രസാദ് എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.
● കിംസ് സൺറൈസ് ഹോസ്പിറ്റലിൽ നവീകരിച്ച പ്രാർഥന, ഫീഡിങ് മുറിയുടെ ഉദ്ഘാടനം ഡോ. ഉഷാ മേനോന്റെ സാന്നിധ്യത്തിൽ എം ഡി ഡോ. പ്രസാദ് മേനോൻ നിർവഹിച്ചു
കാസർകോട്: (KasargodVartha) ജനമൈത്രി പൊലീസും കാസർകോട് കിംസ് സൺറൈസ് ആശുപത്രിയും സംയുക്തമായി ബിഇഎം ഹൈസ്കൂൾ എൻസിസി കാഡറ്റുകൾക്കായി സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ പരിശീലനം ഡോ. ഉഷാ മേനോൻ ഉദ്ഘാടനം ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ ചൈൽഡ് വെൽഫെയർ ഓഫീസർ ശശിധരൻ അധ്യക്ഷനായിരുന്നു.
ഡോ. കെ എൻ വെങ്കിട്ട രമണ, കിംസ് സൺറൈസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് രാജ്വശ്വരി, പി ആർ ഒ അൻവർ മാങ്ങാടൻ, രക്ഷിത തുടങ്ങിയവർ സംസാരിച്ചു. ഡോ. നവാസ്, ഡോ. അഖിൽ പ്രസാദ് എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനം നൽകി. കിംസ് സൺറൈസ് ഹോസ്പിറ്റൽ പിആർഒ സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ സന്തോഷ് നന്ദിയും പറഞ്ഞു.
#FirstAidTraining, #JanmaithriPolice, #KIMSHospital, #Kasargod, #StudentTraining, #EmergencySkills