Snake Gourd | പടവലങ്ങ ദിവസവും ഭക്ഷണത്തില്‍ ഉള്‍പെടുത്തൂ; ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍
* മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നു
*ഹൃദയാരോഗ്യത്തെ സഹായിക്കുന്നു
കൊച്ചി: (KasargodVartha) പടവലങ്ങ അധികമാര്‍ക്കും ഇഷ്ടമല്ല, അതിന് കാരണം അതിന്റെ ഒരു പ്രത്യേക മണമാണ്. എന്നാല്‍ പടവലങ്ങയുടെ ഗുണം അറിഞ്ഞാല്‍ ആരും വേണ്ടെന്ന് പറയില്ല. ശരീരത്തിനാവശ്യമായ ഒരുപാട് ആരോഗ്യ ഗുണങ്ങളുടെ കലവറ തന്നെയാണ് പടവലങ്ങ. അതുകൊണ്ടുതന്നെ ഭക്ഷണ സാധനങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നുമാണ് പടവലങ്ങ എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും പെട്ടെന്ന് ഇല്ലാതാക്കാന്‍ പടവലങ്ങയ്ക്ക് കഴിയുന്നു.
എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ അടങ്ങിയിരിക്കുന്നത് എന്ന് നോക്കാം.
*പ്രമേഹത്തിന് പരിഹാരം
ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യത്തില്‍ പലര്‍ക്കും സ്വന്തം ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തീരെ സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ കണ്ണില്‍ കാണുന്ന സാധനങ്ങള്‍ ഉണ്ടാക്കി കഴിക്കുകയാണ് പലരും. സമയത്തിന് ഭക്ഷണം കഴിക്കാറുമില്ല. ഇത്തരം ജീവിത ശൈലിയുടെ ഭാഗമായി ആളുകളെ പിന്തുടരുന്ന ഒരു രോഗമാണ് പ്രമേഹം.
ഇതിന് പരിഹാരം കാണാന്‍ മധുരം കൈകൊണ്ട് തൊടാതെയും മരുന്ന് കഴിച്ചും കഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ പ്രമേഹത്തെ ചെറുക്കാനുള്ള നല്ലൊരു ഒറ്റമൂലിയാണ് പടവലങ്ങ എന്നകാര്യം അറിയുമോ? അത്ര അധികം ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പടവലങ്ങയെ നമ്മുടെ ആഹാര സാധനങ്ങളില്‍ കൂട്ടാന്‍ ഇനി താമസിക്കരുത്.
*പനിയെ ഇല്ലാതാക്കുന്നു
പനി, അതിനൊപ്പമുണ്ടാകുന്ന ഛര്‍ദി പോലുള്ള അവസ്ഥകള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനുള്ള നല്ലൊരു ഒറ്റമൂലിയാണ് പടവലങ്ങ.
*മഞ്ഞപ്പിത്തത്തിന് പരിഹാരം
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ് പടവലങ്ങ. ഇത് പെട്ടെന്ന് ദഹിക്കുകയും മഞ്ഞപ്പിത്തത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം ഉള്ളവരില്‍ പല വിധത്തിലുള്ള ഭക്ഷണ നിയന്ത്രണങ്ങളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ പടവലങ്ങ ധാരാളമാണ്. ദിവസവും മൂന്ന് നേരം കഴിച്ചാലും നല്ലതാണ്. ഇതുവഴി ശരീരത്തിലെ ബിലിറുബിന്റെ അളവ് കുറയ്ക്കുന്നു.
*ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും പടവലങ്ങ വളരെയധികം സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പടവലങ്ങ വളരെ ഉത്തമമാണ്. ഇതിലുള്ള ഘടകങ്ങള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നല്ല ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ദിവസവും പടവലങ്ങ കഴിക്കുന്നതും നല്ലതാണ്.
*മലബന്ധത്തിന് പരിഹാരം
പലരേയും വലക്കുന്ന ഒന്നാണ് മലബന്ധം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗങ്ങളില്‍ ഒന്നാണ് പടവലങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹന പ്രശ്നത്തിനും ഇത് നല്ലൊരു പരിഹാരമാണ്. പടവലങ്ങ ജ്യൂസ് കഴിക്കുന്നതും മലബന്ധത്തെ ഇല്ലാതാക്കുന്നു.
*തടി കുറക്കുന്നതിന് സഹായിക്കുന്നു
തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗമാണ് പടവലങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് അതിന് സഹായിക്കുന്നത്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതും ഇതു കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
*ശരീരം ക്ലീന്‍ ചെയ്യുന്നു
പല വിധത്തില്‍ അനാരോഗ്യമുണ്ടാക്കുന്ന ഒന്നാണ് ശരീരത്തില്‍ ഉള്ള ടോക്സിന്‍. അതിന് പരിഹാരം കാണുന്നതിന് പടവലങ്ങ സഹായിക്കുന്നു. ടോക്സിന്‍ ശരീരത്തില്‍ കൂടുതലായാല്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനങ്ങളെ വരെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പടവലങ്ങ കഴിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
*പല്ലിനും എല്ലിനും
പല്ലിന്റെ ആരോഗ്യത്തിനും എല്ലിന്റെ ഉറപ്പിനും പടവലങ്ങ നല്ലതാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ അളവ് തന്നെയാണ് ഇതിന് സഹായകമാകുന്നത്.
* മുടി കൊഴിച്ചില്‍
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മികച്ചതാണ് പടവലങ്ങ. രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെയാണ് പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പടവലങ്ങ സഹായിക്കുന്നു. ഇതുവഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പടവലങ്ങ കഴിക്കുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രശ്നമുണ്ടാക്കുന്നു.