Uric Acid | ശരീരത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല; അളവ് കൂറയ്ക്കാന്‍ ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ; ഫലം ഉറപ്പ്
*ശരീരത്തിനുള്ളിലെ പ്യൂറൈന്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്നതാണ് യൂറിക് ആസിഡ്
* യൂറിക് ആസിഡ് അമിതമായി ശരീരത്തില്‍ കൂടുന്നത് ഹൈപ്പര്‍ യൂറിസീമിയ എന്ന അവസ്ഥയിലേക്കും എത്തിക്കുന്നു
കൊച്ചി: (KasargodVartha) ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല, ചിലപ്പോള്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം. പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര അവസ്ഥകള്‍ക്കും കാരണമാകുന്നു.
നമ്മുടെ ശരീരത്തിലെ ഓരോ ആന്തരാവയവങ്ങളേയും ഇത് കൂടുതല്‍ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ യൂറിക് ആസിഡിന്റെ അളവ് കുറക്കുകയാണ് വേണ്ടത്. കൂടിയ യൂറിക് ആസിഡ് പലപ്പോഴും ബിപി, തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ധിക്കാം. ഈ സാഹചര്യത്തില്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ ക്രമം പിന്തുടരുന്നത് നല്ലതാണ്.
*എന്താണ് യൂറിക് ആസിഡ്
ശരീരത്തിനുള്ളിലെ പ്യൂറൈന്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്നതാണ് യൂറിക് ആസിഡ്. ഇത് സാധാരണ ഗതിയില്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് അധികമായി മാറുമ്പോള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടാതെ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി സന്ധിവേദന പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു.
യൂറിക് ആസിഡ് അമിതമായി ശരീരത്തില്‍ കൂടുന്നത് ഹൈപ്പര്‍ യൂറിസീമിയ എന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിനും ശരീരത്തില്‍ ഇതിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് അറിയാം.
*ബീന്‍സ്
പച്ചക്കറികളില്‍ ബീന്‍സിനുള്ള സ്ഥാനം ചെറുതല്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. യൂറിക് ആസിഡിന് നല്ലൊരു പ്രതിവിധിയാണ് ബീന്‍സ്. യൂറിക് ആസിഡ് മൂലം ഉണ്ടാവുന്ന വീക്കം, വേദന എന്നിവയെ നിര്‍വീര്യമാക്കാന്‍ ബീന്‍സിനുള്ള കഴിവ് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവ കറികളില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ടവയാണ്.
*വാഴപ്പഴം
പഴം കഴിക്കുന്നത് ശീലമാക്കുന്നതുവഴി യൂറിക് ആസിഡിന്റെ അളവ് കുറക്കാം. ഇതിലുള്ള പൊട്ടാസ്യത്തിന്റെ അളവ് തന്നെയാണ് അതിന് കാരണം. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് വഴി രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നു.
*ഒലിവ് ഓയില്‍
അല്‍പം പണച്ചിലവാണെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന മറ്റൊന്ന് ഇല്ലെന്ന് തന്നെ പറയാം. കാരണം ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങള്‍ ശരീരത്തിലെ യൂറിക് ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന് പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം തന്നെ സന്ധിവേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
*ആപ്പിള്‍
യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ കഴിയുന്ന മറ്റൊരു ഫലമാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ അളവ് തന്നെയാണ് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നത്. ശരീരത്തിലെ അധിക യൂറിക് ആസിഡിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ യൂറിക് ആസിഡ് മൂലമുണ്ടാവുന്ന സന്ധിവേദന പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ യൂറിക് ആസിഡ് കുറക്കാന്‍ മുകളില്‍ പറഞ്ഞവയെല്ലാ സഹായകമാണ്. എന്നാല്‍ യൂറിക് ആസിഡ് നിയന്ത്രണ വിധേയമാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ നല്ലൊരു ഡോക്ടറെ കാണേണ്ടതാണ്.
*ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് ഉള്ള സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം നിര്‍ബന്ധബുദ്ധികള്‍ ഉള്ളവരാകാം പലരും. എന്നാല്‍ ഇത് ചിലപ്പോള്‍ ദോഷകരമാകാറുണ്ട്. കാരണം യൂറിക് ആസിഡ് കുറയ്ക്കാനാണ് നോക്കേണ്ടത്. കഴിക്കുന്ന ഭക്ഷണങ്ങളില്‍ യൂറിക് ആസിഡ് കൂട്ടുന്നവ ഉണ്ടെങ്കില്‍ അത് ആരോഗ്യത്തിന് ഭീഷണിയാണ്.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ രക്തപ്രവാഹത്തിന് സഹായിക്കുകയും യൂറിക് ആസിഡ് എന്ന പ്രതിസന്ധിയെ ഇല്ലാക്കുകയും ചെയ്യുന്നു. ഓട്‌സ്, ജോവര്‍, ബജ്‌റ തുടങ്ങിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതും വളരെ ഫലപ്രദമാണ്.
*ഗ്രീന്‍ ടീ
ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നത്. യൂറിക് ആസിഡ് കുറക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മികച്ചതാണ്. ഇതിലുള്ള ഘടകങ്ങള്‍ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സന്ധിവാതമെന്ന പ്രതിസന്ധിയെ കുറക്കുന്നതിനും സഹായിക്കുന്നു. ഗ്രീന്‍ ടീ
ശീലമാക്കുന്നത് വഴി മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു.
*ആപ്പിള്‍ സിഡാര്‍ വിനെഗര്‍
ദൈനം ദിന ജീവിതത്തില്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനെഗര്‍. ആരോഗ്യകരവും സൗന്ദര്യപരവുമായ ഗുണങ്ങള്‍ ഇതിനുണ്ട്. യൂറിക് ആസിഡ് പ്രതിരോധിക്കാനും ആപ്പിള്‍ സിഡാര്‍ വിനെഗര്‍ സഹായിക്കുന്നു. അതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനെഗര്‍ കലര്‍ത്തി കുടിക്കുക. എന്നാല്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഇത് കുടിക്കരുത്. ആപ്പിള്‍ സിഡാര്‍ വിനെഗറില്‍ മാലിക് ആസിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡു കുറക്കുകയും മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
* സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇത്തരം പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്തോസയാനിന്‍ ആണ് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നത്. ഇത് ശരീരത്തിലുണ്ടാവുന്ന വീക്കത്തേയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നു.
യൂറിക് ആസിഡ് കൂടുതലാവുന്നതിന്റെ ഫലമായാണ് പലപ്പോഴും സന്ധി വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെറി, സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ കുറക്കുകയും ആരോഗ്യമുള്ള ജീവിതം തിരിച്ച് നല്‍കുകയും ചെയ്യുന്നു.
*നാരങ്ങ
നാരങ്ങ ആരോഗ്യത്തിനെന്ന പോലെ തന്നെ സൗന്ദര്യത്തിനും അവിഭാജ്യ ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇതിലുള്ള സിട്രിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതും. അതുകൊണ്ട് ഇടക്കിടക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നാരങ്ങ വെള്ളം ദിവസവും കുടിക്കുകയോ അല്ലെങ്കില്‍ നാരങ്ങ മറ്റേതെങ്കിലും തരത്തില്‍ കഴിക്കുകയോ ചെയ്യാവുന്നതാണ്. എന്തായാലും ഫലം ഉറപ്പ്.