Whiten Teeth | പല്ലുകളിലെ കറ മാറ്റാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം; ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ! ഫലം ഉറപ്പ്
* ഓറഞ്ചിന്റെ തൊലിയും, മാവിലയും പരീക്ഷിക്കാം
* മഞ്ഞളും ഉപയോഗിക്കാം
കൊച്ചി: (Kasargodvartha) പല്ലുകളിലെ മഞ്ഞ നിറം പലരുടെയും പ്രശ്‌നമാണ്. ഇതുകാരണം ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടാനോ മനസ് അറിഞ്ഞ് ചിരിക്കാനോ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ ആത്മവിശ്വാസ കുറവൊന്നും വേണ്ട, ചില കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ പല്ലിന്റെ കറ എളുപ്പം മാറ്റാവുന്നതേ ഉള്ളൂ എന്ന് അനുഭവസ്ഥര്‍ പറയുന്നു. വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളാണവ. അതേകുറിച്ച് അറിയാം.
*മഞ്ഞള്‍
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് നല്ലൊരു പ്രതിവിധിയാണ്.
* ഉപ്പ്
ടൂത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം അല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെയും കറകളെയും ഇല്ലാതാക്കുന്നു
*ഓറഞ്ചിന്റെ തൊലി, മാവില
ഓറഞ്ചിന്റെ തൊലിയോ മാവിലയോ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.
*ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേയ്ക്കുന്നതും ഫലപ്രദമാണ്.
* ഉമിക്കരി
ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നതും ഗുണം ചെയ്യും