Figs | ഉണങ്ങിയ അത്തിപ്പഴം ധാരാളം കഴിക്കൂ; മലബന്ധവും ദഹന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനൊപ്പം അടങ്ങിയിരിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍
* ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടം
* പോഷകങ്ങളുടെ ശക്തികേന്ദ്രം
കൊച്ചി: (KasargodVartha) ഒട്ടുമിക്ക ആളുകളുടേയും ഒരു പ്രധാന പ്രശ്‌നമാണ് മലബന്ധം. മോശം ഭക്ഷണക്രമം, ജീവിതശൈലി, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇവയൊക്കെ മലബന്ധത്തിന് കാരണമായേക്കാം. ഇതിന് തക്കസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മലബന്ധത്തിന് ചികിത്സ നല്‍കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. എങ്കിലും പ്രശ്‌നം രൂക്ഷമാകുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് തന്നെ ചികിത്സ തേടേണ്ടതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളിലൂടെ തന്നെ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അത്തരത്തില്‍, മലബന്ധത്തിന് ഫലപ്രദമായ ഒരു പ്രതിവിധിയാണ് ഉണങ്ങിയ അത്തിപ്പഴം. മലബന്ധത്തില്‍ നിന്നും രക്ഷനേടാന്‍ ദിവസവും അത്തിപ്പഴം കഴിക്കാവുന്നതാണ്. മലബന്ധം പരിഹരിക്കാന്‍ മാത്രമല്ല, മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും അത്തിപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നു.
ദഹനത്തെ പരോക്ഷമായി ലഘൂകരിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ബി 6 ഉം ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് അത്തിപ്പഴം. കുറഞ്ഞ കലോറി പഴങ്ങളില്‍ ഒന്നുമാണ് അത്തിപ്പഴം. പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് അത്തിപ്പഴം എന്നുതന്നെ പറയാം. വിറ്റാമിന്‍ എ, സി, കെ, ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
മലബന്ധത്തിന് അത്തിപ്പഴം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
ഉണങ്ങിയ രണ്ട് അത്തിപ്പഴം കുറച്ച് സമയം വെള്ളത്തില്‍ മുക്കിവയ്ക്കുക. ഏതു സമയത്തും ഇത് കഴിക്കാം. ഒരു കപ്പ് വെള്ളത്തില്‍ അത്തിപ്പഴം തിളപ്പിച്ച് ഈ വെള്ളം കുടിക്കുകയും ചെയ്യാം. വേവിച്ച അത്തിപ്പഴം കഴിക്കുന്നതും മലബന്ധം നീക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് പാലില്‍ രണ്ട് അത്തിപ്പഴം തിളപ്പിച്ച് കുടിക്കുക. ആദ്യം പാല്‍ കുടിക്കുകയും പിന്നീട് അത്തിപ്പഴം തിന്നുകയും ചെയ്യുക.
അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍
*അത്തിപ്പഴം പച്ചയായും ഉണക്കിയും കഴിക്കാം. മെഡിറ്ററേനിയന്‍ പ്രദേശത്തെ ഭക്ഷണത്തില്‍ അത്തിപ്പഴത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. അത്തിപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ നാരുകളുടെ 28% ലയിക്കുന്ന രൂപത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. സ്ഥിരമായി അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.
*ഫ്ളേവനോയിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് അത്തിപ്പഴം. അത്തിപ്പഴത്തില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തില്‍ മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ്, തയാമിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്.
*അത്തിപ്പഴത്തില്‍ 17 തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ അസ്പാര്‍ട്ടിക് ആസിഡും ഗ്ലൂട്ടാമൈനും പരമാവധി അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡിന്റെ നല്ല ഉറവിടമാണ് അത്തിപ്പഴം. കുറഞ്ഞ കലോറി പഴങ്ങളില്‍ ഒന്നാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴം 74 കലോറി നല്‍കുന്നു.
*ശ്വാസകോശ പ്രശ്നങ്ങള്‍
എല്ലാത്തരം അവശ്യ പോഷകങ്ങളും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കുന്നതിന് മികച്ചതാണ്. അത്തിപ്പഴം ഇരുമ്പിന്റെ ഒരു നല്ല ഉറവിടമാണ്. ഒരു ഉണങ്ങിയ അത്തിപ്പഴം ദിവസവും കഴിക്കുകയാണെങ്കില്‍, പ്രതിദിന ഉപഭോഗത്തിന്റെ രണ്ട് ശതമാനം ഇരുമ്പ് ശരീരത്തിന് നല്‍കുന്നു.
*കരള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു
അപസ്മാരം, ആസ്ത്മ, കരള്‍ പ്രശ്നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാനുള്ള ഔഷധ ആവശ്യങ്ങള്‍ക്കായി പണ്ടുമുതല്‍ തന്നെ അത്തിപ്പഴം ഉപയോഗിക്കുന്നു. പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് അത്തിപ്പഴം. വിറ്റാമിന്‍ എ, സി, കെ, ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
*പ്രമേഹം
മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ബി വിറ്റാമിനുകള്‍ എന്നിവ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.