Eating Habits | ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരണം; അവയെ കുറിച്ച് അറിയാം
* ഭക്ഷണം കുറച്ചു മാത്രം കഴിച്ചു ശീലിക്കുക.
*പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയവയുടെ അളവ് കുറയ്ക്കുക.
Labels: News,News-Malayalam മലയാളം-വാർത്തകൾ,Health-News ആരോഗ്യ-വാർത്തകൾ, top headlines
HIGHLIGHTS
* എന്തൊക്കെ എങ്ങനെയെല്ലാം കഴിക്കുന്നുവെന്നതും പ്രധാനമാണ്
* ഭക്ഷണം കുറച്ചു മാത്രം കഴിച്ചു ശീലിക്കുക.
*പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയവയുടെ അളവ് കുറയ്ക്കുക.
FB ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരണം
കൊച്ചി: (KasargodVartha) ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. അതിലുപരി എന്തൊക്കെ എങ്ങനെയെല്ലാം കഴിക്കുന്നുവെന്നതും പ്രധാനമാണ്. നേരത്തെ തന്നെ അത്താഴം കഴിക്കുന്നതും ഭക്ഷണക്രമം നിയന്ത്രിച്ചുകൊണ്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ശരീരം ഫിറ്റായിരിക്കാന്‍ സഹായിക്കുന്നു.
ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഊര്‍ജസ്വലരാകും എന്നും അറിഞ്ഞിരിക്കേണ്ടതാണ്. നല്ല പോഷകങ്ങള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ജീവകങ്ങളും, ആന്റിഓക്സിഡന്റുകളും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.
നല്ല ഭക്ഷണത്തോടൊപ്പം പതിവായ വ്യായാമവും കൂടി ചെയ്യണം. ഇതു രണ്ടും ചേരുമ്പോള്‍ അത് ഒരു വ്യക്തിയെ ആരോഗ്യവാനാക്കുന്നു. നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടരുന്നത് വഴി പ്രതിരോധശക്തി മെച്ചപ്പെടുന്നു. ദിവസവും ഭക്ഷണത്തില്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ചെറുധാന്യങ്ങള്‍ വൈറ്റമിന്‍ ബിയുടെ കലവറയാണ്.
ശരിയായ ഭക്ഷണ ശീലം എങ്ങനെ പിന്തുടരാം എന്ന് നോക്കാം:
*ഒരു യാത്ര ചെയ്യുകയാണെങ്കില്‍ എല്ലാനേരവും ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക.
*പോഷകസമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നത് ശരിയായ രീതിയിലാണെന്നും ശുചിത്വം പാലിക്കപ്പെടുന്നുണ്ടോ എന്നും ഉറപ്പുവരുത്തേണ്ടതാണ്.
*പുറത്തുപോകുന്ന അവസരങ്ങളില്‍ കഴിവതും വീട്ടില്‍ തയാറാക്കിയ ഭക്ഷണം തന്നെ കരുതുക. ലഘുഭക്ഷണം കഴിക്കേണ്ട സമയങ്ങളില്‍ കഴിക്കാനായി വീട്ടില്‍ തന്നെ തയാറാക്കുന്ന ലഘുഭക്ഷണം കഴിക്കാവുന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ആരോഗ്യപൂര്‍ണമായ ലഘുഭക്ഷണം ഉള്‍പ്പെടുത്താനും സഹായിക്കും.
*ഒരാഴ്ചയ്ക്കത്തേക്കുള്ള മെനു തയാറാക്കിവയ്ക്കാം. എന്തുണ്ടാക്കണമെന്നു നേരത്തെ തീരുമാനിക്കുന്നത് സമയം ലാഭിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരാനും സഹായിക്കും. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്നും ഉറപ്പുവരുത്തുക.
*പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന അവസരങ്ങളില്‍ ഡയറ്റിലാണെന്ന് പറയാന്‍ മടിക്കേണ്ട. ആഹാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് തുറന്നു സമ്മതിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ല. മാനസിക സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യത്തിനും ഇത് ഗുണകരമാകും.
*നേരത്തെ അത്താഴം കഴിക്കുക. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, അത്താഴം നേരത്തെ കഴിക്കുന്നത് ഒരു മാറ്റമാണ്. ഇത് ദിവസവും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും, ആഴ്ചയില്‍ 3-4 തവണയെങ്കിലും നേരത്തെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് കോര്‍ട്ടിസോളിനെ ഉത്തേജിപ്പിക്കാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, മെലറ്റോണിന്‍ ഉല്‍പാദനത്തെ സഹായിക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും.
*വിശപ്പ് സ്വാഭാവികമായി തടയാന്‍ ദിവസവും രണ്ട് കപ്പ് കട്ടന്‍ കാപ്പി കുടിക്കുക. വിദഗ്ധരുടെ അഭിപ്രായത്തില്‍, 250 മില്ലിഗ്രാം കഫീന്‍ ഹൃദയത്തിന് നല്ലതും ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതുമാണ്. എന്നാല്‍ അസ്വസ്ഥതയോ ഉത്കണ്ഠയോ തോന്നുന്നുവെങ്കില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാവുന്നതാണ്. രാവിലെ ഉണര്‍ന്ന ഉടന്‍ തന്നെ കാപ്പി കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക.
*ഭക്ഷണം കുറച്ചു മാത്രം കഴിച്ചു ശീലിക്കുക.
*പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയവയുടെ അളവ് കുറയ്ക്കുക.
*ഭക്ഷണം ആസ്വദിച്ചു കഴിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്തു ടി വി, ഫോണ്‍ ഇവയൊന്നും ഉപയോഗിക്കാതിരിക്കുക.
*പ്രോട്ടീന്‍ ലഭ്യമാക്കാന്‍ പരിപ്പ് വര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, മുട്ട, പൗള്‍ട്രി പാലുല്‍പന്നങ്ങള്‍ ഇവ കഴിക്കുന്നത് ശീലമാക്കുക.
*പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുകയാണെങ്കില്‍ ഉപ്പ്, എണ്ണ, അന്നജം ഇവ കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക. ഒപ്പം വറുത്തതും, പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
*ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനൊപ്പം മിതമായ അളവില്‍ സെറീല്‍സും പരിപ്പ് വര്‍ഗങ്ങളും കഴിക്കാവുന്നതാണ്.
*ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്താം. അമിനോ ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയടങ്ങിയ മത്സ്യം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും.
*വെള്ളം ധാരാളം കുടിക്കുക. കൃത്രിമ മധുരങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.