'കാസർകോട് മെഡിക്കൽ കോളേജ് സമരം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം'; 169 കോടിയുടെ വികസനക്കണക്ക് നിരത്തി ആരോഗ്യമന്ത്രി; 814 പുതിയ തസ്തികകൾ
● 50 എംബിബിഎസ് സീറ്റുകളും നഴ്സിംഗ് കോളേജും യാഥാർത്ഥ്യമായി.
● ടാറ്റ ആശുപത്രിയെ 23.50 കോടി മുടക്കി സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നു.
● കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബും ന്യൂറോളജി വിഭാഗവും സജ്ജമാക്കി.
● അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി.
● താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോടികളുടെ വികസനം നടപ്പിലാക്കി.
തിരുവനന്തപുരം: (KasargodVartha) കാസർകോട് മെഡിക്കൽ കോളേജിന്റെ വികസനം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയിലെ ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ചരിത്രപരമായ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മെഡിക്കൽ കോളേജ് സമരം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും, സ്വന്തം എംഎൽഎമാർക്കെതിരായ ജനരോഷം മറികടക്കാനുള്ള ശ്രമമാണെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ വിമർശിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലയളവിൽ കാസർകോട് ജില്ലയിൽ മാത്രം ആരോഗ്യമേഖലയിൽ 814 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ ആശുപത്രി ബ്ലോക്ക് നിർമ്മാണത്തിനും ഉപകരണങ്ങൾക്കുമായി 2023-ൽ കിഫ്ബിയിലൂടെ 169 കോടി രൂപ അനുവദിച്ചു. നിയമപരമായ തടസ്സങ്ങൾ കാരണം മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ കേസുകൾ അവസാനിപ്പിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി പുനരാരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
‘കാസർകോടിന്റെ മുഖച്ഛായ മാറ്റിയ വികസനങ്ങൾ’
ജില്ലയുടെ ചിരകാല സ്വപ്നങ്ങളായ നിരവധി പദ്ധതികൾ യാഥാർത്ഥ്യമായതായി മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
മെഡിക്കൽ കോളേജ്: 50 എംബിബിഎസ് സീറ്റുകൾ, നഴ്സിംഗ് കോളേജ്, 29 കോടി രൂപയുടെ ഹോസ്റ്റൽ നിർമ്മാണം.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി: കാത്ത് ലാബ്, ന്യൂറോളജി വിഭാഗം, എട്ട് കോടി രൂപയുടെ വികസനം, സ്ട്രോക്ക് യൂണിറ്റ്.
ടാറ്റ ആശുപത്രി: 23.50 കോടി രൂപ വിനിയോഗിച്ച് സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
അമ്മയും കുഞ്ഞും ആശുപത്രി: 9.41 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി.
കൂടാതെ, മംഗൽപാടി, ബേഡഡുക്ക, പൂടംകല്ല്, നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ താലൂക്ക് ആശുപത്രികളിലും മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോടികളുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. കാസർകോട് വികസന പാക്കേജ്, എൻഎച്ച്എം, നബാർഡ് ഫണ്ടുകൾ എന്നിവ കൃത്യമായി വിനിയോഗിച്ചാണ് ഈ മാറ്റങ്ങൾ സാധ്യമാക്കിയത്.
മെഡിക്കൽ കോളജ് സമരത്തിനിടെ എംഎൽഎമാർക്കെതിരെ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾക്കൊപ്പമാണ് മന്ത്രിയുടെ കൂടി വിശദീകരണം പുറത്തുവന്നത്. കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് യുഡിഎഫ് സ്പോൺസർ ചെയ്യുതെന്ന് ആരോപിക്കുന്ന സമരത്തെ പ്രതിരോധിക്കുന്നത്.
മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഹൃദ്രോഗ ചികിത്സ വിഭാഗം (കാത്ത് ലാബ് ഉള്‍പ്പെടെ), ന്യൂറോളജി വിഭാഗം തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ, പുതിയ സ്പെഷ്യാലിറ്റി ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, ദേശീയ ഗുണനിലവാരമുള്ള ലേബര്‍ റൂം തുടങ്ങി പുതിയ ചികിത്സാ സംവിധാനങ്ങള്‍, 50 സീറ്റുകളോടെ മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലഘട്ടത്തില്‍ കാസര്‍ഗോഡ് ഉണ്ടായിട്ടുള്ളത്. ഈ രണ്ട് സര്‍ക്കാരുകളുടെ കാലത്ത് കാസര്‍ഗോഡ് ജില്ലക്ക് മാത്രം ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത് 814 തസ്തികകള്‍ ആണ്.
. 2023ല്‍ 169 കോടി രൂപ കിഫ്ബിയിലൂടെ മെഡിക്കല്‍ കോളേജിലെ ആശുപത്രി ബ്ലോക്ക് നിര്‍മ്മാണത്തിനും ഉപകരണങ്ങള്‍ക്കുമായി അനുവദിച്ചു. കേസുകള്‍ മൂലം തുടരാന്‍ കഴിയാതിരുന്ന കെട്ടിട നിര്‍മ്മാണം തടസങ്ങള്‍ മാറ്റി കേസുകള്‍ അവസാനിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
.29 കോടി രൂപ ഉപയോഗിച്ച് ഹോസ്റ്റലുകള്‍
.8 കോടി അനുവദിച്ച് കൊണ്ടുള്ള പദ്ധതി മെഡിക്കല്‍ കോളേജില്‍
• മംഗൽപാടി താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.47 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
• കോവിഡ് കാലഘട്ടങ്ങളിലും മറ്റു പകർച്ചവ്യധികളുടെ സമയത്തും രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ വിനിയോഗിച്ച ഐസോലെഷൻ വാർഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു പ്രവർത്തന സജ്ജമായി.
•കാസറഗോഡ് ജനറൽ ആശുപത്രിയിൽ
1 .25 കോടി കാസറഗോഡ് വികസന പാക്കേജിൽ അനുവദിച്ചു നിർമ്മിക്കുന്ന സീവേജ് ട്രീറ്റമെന്റ് പ്ലാന്റ് പ്രവർത്തി പുരോഗമിക്കുന്നു.
• ഇ.സി.ആർ.പി -യിലൂടെ 63 ലക്ഷം രൂപ ഉപയോഗിച്ച് കുട്ടികൾക്ക് സ്പെഷ്യൽ പരിചരണം നൽകുന്ന എസ് എൻ.സി.യു, അമ്മക്കും കുഞ്ഞിനുമുള്ള വാർഡുകൾ ഉൾപ്പെടയുള്ള പീഡിയാട്രിക് യൂണിറ്റ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. 5 ഓക്സിജൻ ബെഡുക്കളും, 4 എച്. ഡി. യു, 2 ഐ.സി.യു ബെഡ്ഡുകളും ഇവിടെ സജ്‌ജമാണ്.
• കാസറഗോഡ് ജനറൽ ആശുപത്രിയിൽ 7 കോടി രൂപയും ,കാസറഗോഡ് വികസന പാക്കേജിൽ 3.5 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഐ. പി കെട്ടിടത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നു
• ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ 13.22 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
• 2.37 കോടി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട സമുച്ചയം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഇതിൽ ഒ.പി , ഐ. പി ഉൾപ്പെടയുള്ള വിവിധ ഡിപ്പാർട്മെന്റ്‌കൾ സജ്ജീകരിക്കുകയും ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
• പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ 1 കോടി രൂപ വിനിയോഗിച്ചു ജില്ലയുടെ മലയോര മേഖലയിലെ ആദ്യത്തെ സംരംഭമായി ലക്ഷ്യ നിലവാരത്തിൽ ലേബർ ബ്ലോക്ക് സജ്ജികരിച്ചു.
• കിഫ്ബിയിൽ ഉൾപ്പെടുത്തി 86 ലക്ഷം രൂപ ചിലവഴിച്ചു പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലസിസ് യൂണിറ്റ് പ്രവത്തനമാരംഭിച്ചു.
• പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ 1.75 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ പ്രവർത്തി പുരോഗമിക്കുന്നു.
ടാറ്റ ട്രസ്റ്റ് ആശുപത്രി, ചട്ടംചാൽ
* 23.50 കോടി വിനിയോഗിച്ചു ടാറ്റ ട്രസ്റ്റ് ആശുപത്രിയിൽ നിർമ്മിക്കുന്ന സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവർത്തി ആരംഭിച്ചു.
• കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശുകൾക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം മുഖേന 50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിച്ച സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
• കാസറഗോഡ് വികസന പാക്കേജിലൂടെ അനുവദിച്ച 1 .50 കോടി രൂപ വിനിയോഗിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സി. എസ്. എസ്. ഡി (Central Sterile Supply Department) സജ്ജീകരിച്ചു.
• കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 36 ലക്ഷം രൂപ ഉപയോഗിച്ച് പീഡിയാട്രിക് വാർഡ് സജ്ജമാക്കി.
• കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ഇ. ഇ. ജി മെഷീൻ സേവനവും ആരംഭിച്ചു.
• കേരള സർക്കാരിന്റെ കിഫ്‌ബി ഫണ്ടിൽ അനുവദിച്ച 8 കോടി വിനിയോഗിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യത്തോടുകൂടി കാത് ലാബ് സജ്ജീകരിച്ചു . കൂടാതെ ഇവിടെ ആഞ്ജിയോഗ്രാം ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയും ആരംഭിച്ചു . 7 ബെഡ്ഡോട് കൂടിയുള്ള സി. സി. യു -വും തയ്യാറാണ്.
• കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മലിന ജലം കൃത്യമായി പരിപാലിക്കുന്നതിനായി സീവേജ് ട്രീറ്റ്‌മെൻറ്പ്ലാന്റ്, 1. 25 കോടി രൂപ വിനിയോഗിച്ചു നിർമിച്ചു.
• കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബ്രോങ്കോസ്കോപ്പി സേവനം ആരംഭിച്ചു.
• കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം ആർ. ഓ. പി ഫണ്ടിൽ അനുവദിച്ച 1.80 കോടി ഉപയോഗിച്ച് നിർമ്മിക്കുന്ന ജില്ലാ വാക്‌സിൻ സ്റ്റോർ നിർമ്മാണം പൂർത്തീകരിച്ചു.
• ജില്ലയുടെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 9.41 കോടി രൂപ പ്ലാൻ ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു.
• എൻ. എച്ച്. എം. ആർ. ഒ. പി ഫണ്ടിലൂടെ 2 .85 കോടി രൂപ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള ഓപ്പറെഷൻ തിയേറ്റർ സജ്ജീകരിക്കുകയും ചെയ്തു.
• നീലേശ്വരം താലൂക്ക് ആശുപത്രിയിൽ 2 കോടി രൂപ ചിലവഴിച്ചു ലക്ഷ്യ നിലവാരത്തിൽ നിർമ്മിക്കുന്ന ലേബർ ബ്ലോക്കിന്റെ പ്രവർത്തി അന്തിമഘട്ടത്തിലാണ്.
• 1.75 കോടി രൂപ വിനിയോഗിച്ച് കോവിഡ് കാലഘട്ടങ്ങളിലും മറ്റു പകർച്ചവ്യാധികളുടെ സമയത്തും രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഐസോലെഷൻ വാർഡിന്റെ പ്രവർത്തി പുരോഗമിക്കുന്നു.
• തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ വിപുലീകരണത്തിനായി 2 കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം നിർമ്മിച്ചു .ഇതിൽ ഓ പി സേവനം ,ഐ പി സൗകര്യങ്ങൾ തുടങ്ങിയ സജ്ജീകരിച്ചു .
• ഒരു കോടി രൂപ വിനിയോഗിച്ചു തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ നിലവാരത്തിലുള്ള ഓപ്പറേഷൻ തിയറ്ററിന്റെയും വാർഡിന്റെയും സിവിൽ പ്രവർത്തി പൂർത്തിയായി.
ജില്ലയിലെ പ്രധാന സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ , കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജനകീയ ആരോഗ്യകേന്ദ്രങ്ങൾ,
• മഞ്ചേശ്വരം ബ്ലോക്ക് കുടുബാരോഗ്യകേന്ദ്രത്തിൽ 8 കോടി രൂപ , ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
• 1.75 കോടി രൂപ വിനിയോഗിച്ച് പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു.
• വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തെ 2 കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം നിർമ്മിക്കുകയും സ്ഥാപനത്തെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുകയും ചെയ്തു.
• കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് 36 ലക്ഷം രൂപ വീതം ഉപയോഗിച്ച് ജില്ലയിലെ 5 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി
• 7 ലക്ഷം രൂപ വീതം വിനിയോഗിച്ചു ജില്ലയിലെ 64 സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി.
• കാസറഗോഡ് വികസന പാക്കേജിൽ 1.72 കോടി രൂപ വിനിയോഗിച്ച് അജാനൂർ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു .
• കാസറഗോഡ് വികസന പാക്കേജിൽ 3.30 കോടി രൂപ വിനിയോഗിച്ച് മടിക്കൈ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി .ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു .
• കാസറഗോഡ് വികസന പാക്കേജിൽ 1.80 കോടി രൂപ വിനിയോഗിച്ച് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി. ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു.
• കാസറഗോഡ് വികസന പാക്കേജിൽ 60 ലക്ഷം രൂപ വിനിയോഗിച്ച് ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു .
• കാസറഗോഡ് വികസന പാക്കേജിൽ 87 ലക്ഷം രൂപ വിനിയോഗിച്ച് കൊന്നക്കാട് കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നു.
• 2.50 കോടി രൂപയുടെ പുതിയ ജില്ലാ ടി ബി സെന്റർ പ്രവർത്തനസജ്ജമായി.
• പി. എം. അഭീം പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ വിനിയോഗിച്ചു ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് സജ്ജീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
• കാസറഗോഡ് വികസന പാക്കേജിൽ 1.95 കോടി രൂപ വിനിയോഗിച്ച് ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനകളും ഇവിടെ ലഭ്യമാകുന്നു.
• കാസറഗോഡ് വികസന പാക്കേജിൽ 1 കോടി രൂപ വിനിയോഗിച്ച് ബെള്ളൂർ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 80 ലക്ഷം രൂപ വിനിയോഗിച്ച് കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• 36 ലക്ഷം രൂപ ഉപയോഗിച്ച് സി. എച്ച്. സി. ബധിയടുക്ക യെ ബ്ലോക്ക് കുടുബാരോഗ്യകേന്ദ്രമായി ഉയർത്തി
• സബ് സെന്ററുകളായ നെറ്റിഗേ , കുമ്പഡാജെ , ഏത്തടുക്ക ,കർമ്മംത്തൊടി ,മഞ്ഞംപാറ എന്നിവയെ എൻ. എച്ച്. എം. ഫണ്ട് 7 ലക്ഷം രൂപ വിനിയോഗിച്ചു ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. അവിടെ എം.എൽ.എസ്.പി മാരെ നിയമിക്കുകയും ചെയ്തു.
• കാസറഗോഡ് വികസന പാക്കേജിൽ 2 കോടി രൂപ രൂപ വിനിയോഗിച്ച് ജില്ലയുടെ മലയോരഗ്രാമമായ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 87 ലക്ഷം രൂപ വിനിയോഗിച്ച് മാവിലക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• കാസറഗോഡ് വികസന പാക്കേജിൽ 1.75 കോടി രൂപ വിനിയോഗിച്ച് ഉടുമ്പുതല കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 1.65 കോടി രൂപ വിനിയോഗിച്ച് ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി. ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ആശുപത്രി ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
• കാസറഗോഡ് വികസന പാക്കേജിൽ 1.65 കോടി രൂപ വിനിയോഗിച്ച് പടന്ന കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• കാസറഗോഡ് വികസന പാക്കേജിൽ 1.2 കോടി രൂപ വിനിയോഗിച്ച് വലിയപറമ്പ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 1.30 കോടി രൂപ വിനിയോഗിച്ച് തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• കാസറഗോഡ് വികസന പാക്കേജിൽ 2.65 കോടി രൂപ വിനിയോഗിച്ച് ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയ പ്രവർത്തി പുരോഗമിക്കുന്നു.
• പുളിയുന്നുർ, കാവുംതല, തുരുത്തി, തൈക്കടപ്പുറം എന്നീ സബ് സെന്ററുകൾക്ക് 55 ലക്ഷം രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം പൂർത്തിയായി .
• മണ്ഡലത്തിലെ പെർള, പുത്തിഗെ, അംഗടി മുഗർ ,ആരിക്കാടി ,ബായാർ , പ്രഥമിക ആരോഗ്യകേന്ദ്രങ്ങളെ നവകേരളം കർമ്മപദ്ധതിയിൽ ആർദ്രം മിഷനിലൂടെ 15.5 ലക്ഷം രൂപ വിനിയോഗിച്ച് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി.
• മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 37.5 ലക്ഷം രൂപ വിനിയോഗിച്ചു ഓ. പി. ഡി വിപുലീകരണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു .
• കാസറഗോഡ് വികസന പാക്കേജിൽ 1.45 കോടി രൂപ വിനിയോഗിച്ച് പുത്തിഗെ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• കാസറഗോഡ് വികസന പാക്കേജിൽ 1.65 കോടി രൂപ വിനിയോഗിച്ച് വോർക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി
• കാസറഗോഡ് വികസന പാക്കേജിൽ 85 ലക്ഷം രൂപ വിനിയോഗിച്ച് അംഗടിമുഗർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 95 ലക്ഷം രൂപ വിനിയോഗിച്ച് ആരിക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 1.50 കോടി രൂപ വിനിയോഗിച്ച് ബായാർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• കാസറഗോഡ് വികസന പാക്കേജിൽ 75 ലക്ഷം രൂപ വിനിയോഗിച്ച് വാണിനഗർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായി.
• മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സബ്‌സെന്ററുകളായ ഉജ്ജാർ ഉൾവർ കടമ്പാർ 55 ലക്ഷം രൂപ വിനിയോഗിച്ചും ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിനുള്ള പ്രവർത്തി പുരോഗമിക്കുന്നു.
• അടുക്കസ്ഥല സബ് സെന്റർ 37 ലക്ഷം രൂപ വിനിയോഗിച്ചും ജനകീയ ആരോഗ്യകേന്ദ്രമായി ഉയർത്തി.
• ഉദുമ മണ്ഡലത്തിലെ ബെന്തടുക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.83 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് കൂടിയുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.
• അഡൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് കൂടിയുള്ള കെട്ടിടനിർമ്മാണം പൂർത്തിയായി.
• ഉദുമ മണ്ഡലത്തിലെ പള്ളിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 33.50 ലക്ഷം രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിർമാണം പൂർത്തിയായി.
• ചട്ടംചാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.73 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിർമാണം പൂർത്തിയായി.
• ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.70 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിർമാണം പൂർത്തിയായി .
• 37.50 ലക്ഷം രൂപ വിനിയോഗിച്ച് സി. എച്ച്. സി പെരിയ ആശുപത്രിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി .
• ഉദുമ നിയോജക മണ്ഡലത്തിലെ സബ്‌സെന്ററുകളായ അരമങ്ങാനം 67 ലക്ഷം രൂപ വിനിയോഗിച്ചും, 55.50 ലക്ഷം വീതം രൂപ വിനിയോഗിച്ച് , പനയാൽ, പടിഞ്ഞാറക്കര ദേലംപാടി എന്നീ സ്ഥാപനങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തി.
ഈ കാലത്ത് നടത്തിയ ചുരുക്കം ചില കാര്യങ്ങള്‍ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.
ഈ വാർത്തയെകുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Health Minister Veena George lists major healthcare achievements in Kasaragod, including 814 new posts and ₹169 crore for the Medical College, countering the ongoing protests by the Action Committee.
#KasaragodMedicalCollege #VeenaGeorge #KeralaHealth #LDFGovernment #KasaragodDevelopment #ActionCommitteeProtest #KIIFB






